രഘുറാം രാജനെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ ചിക്കാഗോയിലേക്ക് പറഞ്ഞയക്കണമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യന്‍ സ്വാമി. അയാളെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ളെന്നും നമ്മുടെ രാജ്യത്തിന് അനുയോജ്യനായ ആളല്ല അദ്ദേഹമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. പലിശ നിരക്ക് കൂട്ടാനുള്ള അദ്ദേഹത്തിന്‍െറ തീരുമാനം ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥക്കു തന്നെ തിരിച്ചടിയായെന്നും സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പം തടയാന്‍ ആയിരുന്നു അദ്ദേഹം പലിശ നിരക്ക് കൂട്ടിയതെങ്കില്‍ അതിന്‍െറ ഫലം വിപരീതമായിരുന്നു. ഇത് ഇന്ത്യയിലെ എല്ലാ തരം വ്യവസായങ്ങളുടെയും തകര്‍ച്ചക്കു വഴിവെച്ചെന്നും  അതിന്‍െറ ഫലമായി രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ട

ലോകപ്രശസ്തമായ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്ന രഘുറാം രാജന്‍ അധ്യാപക ജോലി രാജിവെച്ച്  2013ല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.