​​മോദിക്ക്​ സോമാലിയക്കാര​െൻറ മറുപടി –വിഡിയോ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ അവസാനിക്കുന്നില്ല. മോദിയുടെ പരാമർശത്തിന് മറുപടിയുമായി സോമാലിയക്കാരൻ തന്നെ രംഗത്തുവന്നതാണ് ഒടുവിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായത്. പ്രവാസി മലയാളിയാണ് സോമലിയക്കാരെൻറ പ്രതികരണ വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

േസാമാലിയക്കാരൻ മോദിക്ക് മറുപടി നൽകുന്നത് ഇങ്ങനെ:

ഇന്ത്യയുടെ പ്രധാമന്ത്രിയായ മിസ്റ്റർ നരേന്ദ്ര മോദി എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ട്.
താങ്കൾ കേരളത്തെ സോമാലിയയുമായി താരതമ്യപ്പെടുത്തി. താങ്കൾക്ക് ബിരുദമില്ല.
സോമാലിയക്കാരനായ എനിക്ക് ബിരുദമുണ്ട്
സോമാലിയ കേരളത്തോളം മികച്ചതല്ല.
പേക്ഷ സോമാലിയ, ബിരുദമില്ലാത്ത താങ്കളേക്കാൾ മെച്ചമാണ്.
അതിനാൽ ഇനിയെങ്കിലും കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്യരുത്. അതാണ് എനിക്ക് താങ്കൾക്ക് നൽകാനുള്ള സന്ദേശം.

മോദിയുടെ പരാമർശത്തിനെതിരെ നേരത്തെ സോഷ്യൽ മീഡിയയിൽ PoMoneModi എന്ന ഹാഷ്ടാഗിൽ നടന്ന പ്രചാരണം വൻ ശ്രദ്ധ നേടിയിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.