സുന്നികളെ എതിര്‍ക്കുന്നവരെ നേരിടും -കാന്തപുരം

കുന്ദമംഗലം: സുന്നികളെ എതിര്‍ക്കുന്നവരെ ജനാധിപത്യപരമായി നേരിടുമെന്നും സഹായിച്ചവരെ പിന്തുണക്കുമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍. കാരന്തൂര്‍ മര്‍കസില്‍ സംഘടിപ്പിച്ച ഖത്മുല്‍ ബുഖാരി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നികള്‍ എക്കാലത്തും ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്തക്ക് രാഷ്ട്രീയമില്ല. എന്നാല്‍, സുന്നികളുടെ നിലപാടുകളോട് യോജിക്കുകയും ഞങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്യുന്നവരെ സഹായിക്കുക എന്നതാണ് തങ്ങളുടെ രാഷ്ട്രീയം. സുന്നികളായതിന്‍റെ പേരില്‍ നിരപരാധികളായ പ്രവര്‍ത്തകരെ കൊല ചെയ്യുകയും ആക്രമണം നടത്തുകയും ചെയ്യുന്നവരെ തെരഞ്ഞെടുപ്പില്‍ എതിര്‍ക്കും. അഞ്ചു വര്‍ഷത്തിനിടയില്‍ എതിര്‍ത്തവരെ പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.