മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ സമരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കുന്നു. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അവശ്യ സർവീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെ പ്രവർത്തിക്കില്ല.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്ന് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു.

ഇതിന്‍റെ ഭാ​ഗമായി സർക്കാർ മെഡിക്കൽ കോളേജുകളിൽ ശനിയാഴ്ച രാവിലെ 6 മുതൽ 24 മണിക്കൂർ പ്രതിഷേധ സമരം നടത്തും. അവശ്യ സർവീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെയുള്ള മറ്റ് ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

Tags:    
News Summary - Doctors in Kerala medical colleges are on strike for 24 hours tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.