വയനാട് തുരങ്കപാതക്കെതിരായ പ്രചാരണത്തിനു പിന്നിൽ ദുരൂഹത ഉണ്ട് -ലിന്‍റോ ജോസഫ്

കോഴിക്കോട്: വയനാട് ഉരുൾ ദുരന്ത പശ്ചാത്തലത്തിൽ തുരങ്ക പാതക്കെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ തിരുവമ്പാടി എം.എൽ.എ ലിന്‍റോ ജോസഫ്. തുരങ്കപാതയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പരിസ്ഥിതി ആഘാതം കുറഞ്ഞ നിർമാണ രീതിയായാണ് തുരങ്കപാതയെ വിലയിരുത്തുന്നത്. ഒരു വർഷം നീണ്ട പഠനവും തുടർന്ന് പബ്ലിക് ഹിയറിങ്ങും നടത്തിയതാണ്. ശേഷമാണ് ടെൻഡർ നടപടികളിലേക്ക് കടന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നിർമാണ രീതിയാണ് സ്വീകരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

വയനാട് തുരങ്കപാതക്കെതിരായ പ്രചാരണത്തിനു പിന്നിൽ ദുരൂഹത ഉണ്ട്. സ്വാഭാവികമായും ദേശീയപാത വഴിമാറിപ്പോകുന്നതിന്‍റേതായ ചില നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും എം.എൽ.എ വിമർശിച്ചു.

Tags:    
News Summary - There is campaign against wayanad tunnel road says Linto Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.