ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണെന്ന് വി.എസ്

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനന്‍റെ ഫേസ്ബുക് പോസ്റ്റ്‍. 'ചോരോം കാ രാജാ' എന്നു പറയും പോലെ 'ബ്രോക്കറോം കാ ബ്രോക്കര്‍' എന്നു പറയുന്നതാവും കൂടുതല്‍ ശരിയെന്ന് വി.എസ് പരിഹസിച്ചു.

മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്ന് എടുക്കാൻ അനുവാദം നൽകിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികൾ. പാവം പോലെ വന്ന് യാചിച്ച് അധികാരം നേടിയ അഭിനവ വാമനൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഞ്ച് വർഷം കൊണ്ട് കേരളം ആകെ അളന്ന് കോർപ്പറേറ്റ് മുതലാളിമാർക്ക് പതിച്ചു കൊടുത്തു. തുടർ ഭരണം വേണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നത് തന്നെ ഇനി ബാക്കിയുളള ഭൂമി കൂടി കച്ചവടം നടത്താനാണെന്നും വി.എസ് ആരോപിച്ചു.

എ.കെ.ആന്‍റണിയെ ചവിട്ടിയിറക്കി കുറച്ചു നാൾ മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്‌മാർട്ട് സിറ്റിയെ റിയൽ എസ്റ്റേറ്റാക്കി മാറ്റാൻ ചെറുകിട ബ്രോക്കർ ആയിരുന്ന ഉമ്മൻചാണ്ടി ശ്രമിച്ചിരുന്നുവെന്നും വി.എസ് കുറ്റപ്പെടുത്തുന്നു.

"നിങ്ങളല്ലേ കോഴിയെ കട്ടത് ?" എന്ന് ചോദിക്കുമ്പോൾ "എനിക്ക് എരിവുളള കോഴിക്കറി ഇഷ്‌ടമല്ലെന്ന് അറിഞ്ഞു കൂടേ" എന്ന മട്ടിലുളള മറുപടിയാണ് ഉമ്മൻചാണ്ടി നൽകുന്നതെന്നും ഇത്തരം ഉഡായിപ്പുകളും തെളിച്ചു കൊണ്ട് ഇനിയും ഇതുവഴി വരല്ലേയെന്നും പറഞ്ഞുകൊണ്ടാണ് വി.എസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.