ആലപ്പുഴ: പോളിങ് സാമഗ്രികളുടെ വിതര കേന്ദ്രങ്ങളില്‍നിന്ന് വിതരണം ചെയ്തത് വോട്ടുയന്ത്രം മുതല്‍ മെഴുകുതിരിയും തീപ്പെട്ടിയും വരെ.
ഇവ ഏറ്റുവാങ്ങി ഒത്തുനോക്കി കുറവുകള്‍ ഇല്ളെന്ന് ഉറപ്പുവരുത്തുന്നത് ഉദ്യോഗസ്ഥര്‍ക്കെല്ലാം പിടിപ്പത് ജോലിയായിരുന്നു. വോട്ടുയന്ത്രം, വിവിധതരം ഫോമുകള്‍, കവറുകള്‍, സൂചനാ ബോര്‍ഡുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങി എണ്ണി തിട്ടപ്പെടുത്തേണ്ട 81 സാമഗ്രികള്‍. പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കാണ് ഇതെല്ലാം എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല.
സ്റ്റേഷനറിയില്‍ മാത്രം ഇരുപതോളം സാധനങ്ങളുണ്ട്. സാധാരണ പെന്‍സില്‍, ബാള്‍പെന്‍, വെള്ളപേപ്പര്‍, പിന്‍, സീല്‍ ചെയ്യാനുള്ള മെഴുക്, വോട്ടിങ് കമ്പാര്‍ട്ട്മെന്‍റിനുള്ള സാധനങ്ങള്‍, പശ, ബ്ളേഡ്, മെഴുകുതിരി, നൂല്, ഇരുമ്പു സ്കെയില്‍, കാര്‍ബണ്‍ പേപ്പര്‍, തുണി, പാക്കിങ് പേപ്പര്‍, കപ്പ്, ഡ്രോയിങ് പിന്‍, ചെക് ലിസ്റ്റ്, റബ്ബര്‍ ബാന്‍ഡ്, സെല്ളോ ടേപ്പ്, തീപ്പെട്ടി തുടങ്ങിയവയെല്ലാം സ്റ്റേഷനറി ഇനത്തില്‍പ്പെടും. വോട്ടേഴ്സ് സ്ളിപ്പ്, മഷി, വിവിധതരം സീലുകള്‍, റബര്‍ സ്റ്റാമ്പുകള്‍, മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫിസര്‍ക്കുള്ള ഡയറി, ഐ.ഡി. കാര്‍ഡ്, 24 തരം കവറുകള്‍, ആറുതരം സൂചനാ ബോര്‍ഡുകള്‍ തുടങ്ങി ലിസ്റ്റ് നീണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.