കമീഷനെ വെല്ലുന്ന ‘നിരീക്ഷണം’



കൊച്ചി: കലാശക്കൊട്ട് കഴിഞ്ഞിട്ടും ഇക്കുറി രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നേതൃത്വം ഒരുവിധത്തിലും ‘വിശ്രമം’ അനുവദിച്ചില്ല. കൊട്ടിക്കലാശം മുതല്‍ നിശ്ശബ്ദ പ്രചാരണവും കടന്ന് വോട്ടെടുപ്പ് തുടങ്ങുന്നതുവരെയുള്ള പ്രത്യേക നിരീക്ഷണത്തിനാണ് ഇത്തവണ പ്രധാന പാര്‍ട്ടികളെല്ലാം അണികളെ നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണത്തെ വെല്ലുന്നതാണ് ഇത്.

മൂന്നുകാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് മുന്നണികള്‍ സ്ക്വാഡുകളെ നിശ്ചയിച്ചത്. അതില്‍ പ്രധാനം പണം ഒഴുക്കുതന്നെ. തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ ഒരുമാസത്തിനിടെ നിരവധി കുഴല്‍പ്പണകടത്ത് സംഭവങ്ങള്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. സ്വകാര്യകാറുകളും മറ്റും വ്യാപകമായി പരിശോധിച്ചാണ് കള്ളപ്പണം പിടികൂടിയത്. ഇത്തവണ കടുത്ത മത്സരമായതോടെ വന്‍തോതില്‍ പണമൊഴുകുന്നതായി നേരത്തേ സൂചനയുണ്ടായിരുന്നു. 20 കോടിയോളമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടിയ തുക. ഇതോടെ മൂന്ന് മുന്നണിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തത്തെി. തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെയും പരാതികളത്തെി. പിടികൂടിയതിന്‍െറ എത്രയോ ഇരട്ടി പിടികൂടാത്ത കള്ളപ്പണം എത്തിയിട്ടുണ്ടെന്നും ഇങ്ങനെ ഒഴുകിയത്തെിയ പണത്തില്‍ നല്ളൊരു പങ്ക് വോട്ടുകച്ചവടത്തിന് വോട്ടെടുപ്പിന്‍െറ തൊട്ടുതലേദിവസം ആളുകളിലേക്ക് എത്തുമെന്ന സൂചനയിലാണ് പാര്‍ട്ടി സ്ക്വാഡുകള്‍ രംഗത്തുള്ളത്. ഇതോടൊപ്പം, അപകീര്‍ത്തികരമായ നോട്ടീസ്, പോസ്റ്റര്‍ പ്രചാരണം എന്നിവ ശ്രദ്ധിക്കാനും ഓരോ സ്ഥാനാര്‍ഥിയും സ്വന്തം നിലക്ക് ആളുകളെ നിയോഗിച്ചിട്ടുണ്ട്. കടുത്തമത്സരം നടക്കുകയും വിജയം പ്രവചനാതീതമാവുകയും ചെയ്ത മണ്ഡലങ്ങളിലാണ് ഇത് കൂടുതല്‍. നിശ്ശബ്ദ പ്രചാരണദിവസം അപ്രതീക്ഷിതമായി ചില നോട്ടീസുകള്‍ പുറപ്പെടുമെന്ന ആശങ്കയിലാണ് ഇത്. അത്ുകൂടാതെ, സ്ഥാനാര്‍ഥിയെ അനുകൂലിച്ചെന്ന വ്യാജേനയും നോട്ടീസുകള്‍ ഇറങ്ങുന്നുണ്ട്. ഇതിനിടെ, തങ്ങളുടെ ലെറ്റര്‍ഹെഡില്‍ പുറത്തുവന്ന ഒരു നോട്ടീസിനെതിരെ കേരള കത്തോലിക്ക മെത്രാന്‍ സമിതിയും പൊലീസില്‍ പരാതിയുമായി രംഗത്തത്തെി.
2014ലെ ലോക സമാധാന പ്രാര്‍ഥനാ അഭ്യര്‍ഥന ഒരു സ്ഥാനാര്‍ഥിക്ക് അനുകൂലമായ വോട്ട് അഭ്യര്‍ഥനയാക്കി ‘വേഷം മാറ്റി’ എന്നാണ് മെത്രാന്‍ സമിതിയുടെ പരാതി.

പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുന്നത് നിരീക്ഷിക്കാനും പാര്‍ട്ടികള്‍ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍നേരിട്ട് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിരുന്നു. ചെറുതായി നിയമം ലംഘിച്ച പ്രചാരണസാമഗ്രികള്‍വരെ അവര്‍ നീക്കുകയും ചെയ്തു. അത് പട്ടാപ്പകല്‍ ആയിരുന്നെങ്കില്‍ രാത്രിയുടെ മറവിലാണ് ചിലര്‍ എതിര്‍ പാര്‍ട്ടിക്കാരുടെ ബോര്‍ഡ് നശിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. സി.പി.എം കോട്ടയില്‍ അവരുടെ മൂക്കിനുതാഴെ പിണറായിയുടെ പ്രചാരണസാമഗ്രികള്‍ തീയിട്ട് ഞെട്ടിച്ച സംഭവംവരെ ഉണ്ടായി. ഈ സംഭവത്തിനുശേഷമാണ് പ്രചാരണസാമഗ്രി നശിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക പാര്‍ട്ടി സ്ക്വാഡുകള്‍ ഇറങ്ങിയത്.
നിശ്ശബ്ദ പ്രചാരണദിവസമായ ഞായറാഴ്ച സ്ക്വാഡുകളുടെ പെരുമഴയായിരുന്നു. ഒരേ സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയുമായി ഒരേ വീടുകളില്‍ പലവട്ടം സംഘങ്ങളത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.