വെഞ്ഞാറമൂട്: രമാദേവിയുടെ ‘പഞ്ചരത്നങ്ങള്‍’ വോട്ടവകാശം വിനിയോഗിച്ചു. ഒറ്റ പ്രസവത്തില്‍ പിറന്ന ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നിവര്‍ അമ്മ രമാദേവിക്കൊപ്പമാണ് രാവിലെ 9.30ഓടെ കൊഞ്ചിറ സ്കൂളില്‍ കന്നിവോട്ട് ചെയ്യാനത്തെിയത്. ആദ്യം വോട്ട് ചെയ്തത് ഉത്രജനാണ്. തുടര്‍ന്ന് മാതാവും പിന്നാലെ മറ്റുമക്കളും സമ്മതിദാനം വിനിയോഗിച്ചു.
വഴയ്ക്കാട് പഞ്ചരത്നത്തില്‍ രമാദേവിയുടെ കുട്ടികള്‍ക്ക് ഒമ്പതുവയസ്സായപ്പോള്‍ പിതാവ് പ്രഭകുമാറിനെ നഷ്ടമായിരുന്നു. കുട്ടികളുടെ ജനനംപോലെതന്നെ പിതാവിന്‍െറ വിയോഗവും സമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. പോത്തന്‍കോട് ജില്ലാ സഹകരണബാങ്കിലെ ജോലികൊണ്ടാണ് രമാദേവി മക്കളെ വളര്‍ത്തിയത്. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ബിരുദത്തിന് പഠിക്കുകയാണ്. ഉത്രജയും ഉത്തമയും ആതുരശുശ്രൂഷാരംഗം തെരഞ്ഞെടുത്തപ്പോള്‍, ഉത്തര മാധ്യമപ്രവര്‍ത്തനവും ഉത്ര ബ്യൂട്ടീഷന്‍ കോഴ്സും തെരഞ്ഞെടുത്തു. ഏക ആണ്‍തരി ഉത്രജന്‍ ബി.ബി.എക്ക് പഠിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.