വി.എസിന്‍െറ വോട്ട്: ജി. സുധാകരന്‍ നോക്കിനിന്നത് വിവാദമായി

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്‍ പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥി ജി. സുധാകരന്‍  നോക്കിനിന്നതിനെ ചൊല്ലി വിവാദം. വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും കടന്നുചെല്ലാന്‍ വിലക്കുള്ള വോട്ടിങ് മെഷീന് അരികിലേക്ക് ചട്ടംലംഘിച്ച് കടന്നുചെന്ന സുധാകരനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‍െറ പേരില്‍ നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.
വി.എസിന്‍െറ മകനോടൊപ്പം വോട്ടുയന്ത്രത്തിന് അടുത്തുചെന്ന് രണ്ടാമത്തേതാണ് എന്‍െറ ചിഹ്നമെന്ന് പറയുകയും അതിനുശേഷം വി.എസ് വോട്ടുചെയ്യുന്നത് എത്തിനോക്കിയതും ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 128 പ്രകാരം ചട്ടലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം നേതാവിനെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് സുധാകരനെന്ന് ഇതിലൂടെ തെളിയുകയാണ്. ഇത് ചൂണ്ടിക്കാട്ടി ജില്ലാ വരണാധികാരിക്കും സംസ്ഥാന വരണാധികാരിക്കും പരാതി നല്‍കിയതായും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് സുധാകരനെ അയോഗ്യനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇതുസംബന്ധിച്ച പരാതിയില്‍ പ്രിസൈഡിങ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.