കൊച്ചി: കന്നി വോട്ടര്‍ കൈയില്‍ മഷി പുരട്ടിയശേഷം വോട്ടുചെയ്യാതെ ബൂത്ത് വിട്ടത് വോട്ടിങ് തടസ്സപ്പെടുത്തി. എറണാകുളം മണ്ഡലത്തിലെ വടുതല സെന്‍റ് ആന്‍റണീസ് ചര്‍ച്ച് ഹാളിലെ ബൂത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയ അപൂര്‍വസംഭവം.
രാവിലെ പത്തോടെ ബൂത്തിലത്തെിയ യുവാവ് മഷിപുരട്ടി രജിസ്റ്ററില്‍ ഒപ്പിട്ടു. പോളിങ് ഓഫിസര്‍ ഇലക്ട്രോണിക് വോട്ടുയന്ത്രം ഓണാക്കുകയും ചെയ്തു. എന്നാല്‍, വോട്ട് ചെയ്തുകഴിഞ്ഞെന്ന ധാരണയിലാണോയെന്ന് അറിയില്ല യുവാവ് ബൂത്ത് വിട്ടിറങ്ങി. അടുത്തയാള്‍ക്ക് വോട്ടുചെയ്യാന്‍ വേണ്ടി മെഷീന്‍ തയാറാക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊട്ടുമുമ്പത്തെയാള്‍ വോട്ടുചെയ്തില്ളെന്ന് വ്യക്തമായത്. ഉദ്യോഗസ്ഥര്‍ ആളെ അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല.
അടുത്തയാള്‍ക്ക് വോട്ടുചെയ്യാന്‍ അവസരം കൊടുക്കാന്‍ ബൂത്തിലുണ്ടായിരുന്ന വിവിധ പാര്‍ട്ടികളുടെ ഏജന്‍റുമാര്‍ ആവശ്യപ്പെട്ടെങ്കിലും ചട്ടപ്രകാരം അങ്ങനെ ചെയ്യാനാകില്ളെന്ന് പ്രിസൈഡിങ് ഓഫിസര്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയയാള്‍ വോട്ടുചെയ്താല്‍ മാത്രമെ അടുത്ത വോട്ടര്‍ക്ക് അവസരം നല്‍കാനാകൂവെന്ന് ഓഫിസര്‍ പറഞ്ഞതോടെ വോട്ടറെ കണ്ടത്തൊനുള്ള ശ്രമമായി. യുവാവിന്‍െറ നമ്പര്‍ കണ്ടത്തെിയെങ്കിലും ഫോണില്‍ കിട്ടിയില്ല. പിന്നീട് ഇയാളുടെ വീട് തേടിപ്പിടിച്ച ചില രാഷ്ട്രീകക്ഷി പ്രവര്‍ത്തകര്‍ ബൂത്തിലത്തെിച്ച് വോട്ട് ചെയ്യിക്കുകയായിരുന്നു. ഇതിനുശേഷമാണ് മറ്റുള്ളവര്‍ക്ക് വോട്ടുചെയ്യാനായത്. 20 മിനിറ്റോളം ഇക്കാരണത്താല്‍ വോട്ടിങ് മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.