തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. അവകാശ വാദത്തിനോ തര്‍ക്കത്തിനോ ഇവിടെ പ്രസക്തയിയില്ളെന്നും സുധീരന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അറിഞ്ഞ സന്തോഷത്തിലാണ് സി.പി.എമ്മും ബി.ജെ. പിയും. ഇത് ഫല പ്രഖ്യാപനം കഴിയുന്നത് വരെയുള്ള തൃപ്തി അടയല്‍ മാത്രമാണ്്്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല.
ബീഹാര്‍ തെരെഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലം പൂര്‍ണ്ണമായും തെറ്റായിരുന്നു. കേരളത്തില്‍ എത്ര സീറ്റ് കിട്ടുമെന്ന് പറയുന്നില്ല, എന്നാല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. ഭരണപക്ഷത്തിന്‍െറ മാത്രമല്ല പ്രതിപക്ഷത്തിന്‍െറയും വിലയിരുത്തല്‍ കൂടിയായിരിക്കും ഈ തെരെഞ്ഞെടുപ്പ് എന്ന് സുധീരന്‍ വ്യക്തമാക്കി. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ബി.ജെ.പി യുമായി ഒരു മണ്ഡലത്തിലും ഒത്ത് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ളെന്നും സുധീരന്‍ വ്യക്തമാക്കി. കാലാവസ്ഥയേയും അതിജീവിച്ച് വോട്ട് ചെയ്ത പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് സുധീരന്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.