സായുധസേനയിലെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി


കോഴിക്കോട്: എ.ആര്‍ ക്യാമ്പിലെ എന്‍.ജി.ഒ യൂനിയന്‍ പ്രവര്‍ത്തകന്‍െറ തപാല്‍ വോട്ടില്‍ ഭരണപക്ഷ സംഘടനാ നേതാവ് കൃത്രിമം കാണിച്ചതായി ആക്ഷേപം. നാദാപുരം നിയോജക മണ്ഡലത്തിലെ വോട്ടറായ കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ ക്യാമ്പ് ഫോളോവറുടെ (സി.എഫ്) തപാല്‍ വോട്ടിലാണ് പരാതി. എ.ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സ് വിലാസത്തില്‍ തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയ സി.എഫിന് നാലു ദിവസമായിട്ടും ബാലറ്റ് ലഭിച്ചിരുന്നില്ല.
ബാലറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്കും എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്‍റിനും പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് ഭരണപക്ഷ സര്‍വിസ് സംഘടനയുടെ വൈസ് പ്രസിഡന്‍റ് ബാലറ്റ് നല്‍കാന്‍ തയാറായതത്രെ. ലഭിച്ച ബാലറ്റില്‍ നാദാപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പേരിന് നേരെ വോട്ട് രേഖപ്പെടുത്തി പിന്നീടത് ചുരണ്ടിക്കളഞ്ഞതായി കണ്ടത്തെുകയായിരുന്നു. കൂടാതെ, ബാലറ്റിനൊപ്പം സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ എല്ലായിടത്തും പരാതിക്കാരന്‍െറ കള്ള ഒപ്പ് ചാര്‍ത്തിയതായും കണ്ടത്തെി.
ക്യാമ്പിലെ നിരവധി ഉദ്യോഗസ്ഥരുടെ പേരില്‍ സമാന രീതിയില്‍ കള്ളവോട്ട് ചെയ്തതായി ആക്ഷേപമുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടില്ളെന്ന് അസി. കമാന്‍ഡന്‍റ് ദേവദാസ് പ്രതികരിച്ചു. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധയില്‍പെട്ടിട്ടില്ല. അത്തരം സംഭവമുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും. ജില്ലയിലെ മുഴുവന്‍ സായുധസേനയുടെയും ചുമതല ഉണ്ടായിരുന്നതിനാലാണ് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.