സി.കെ. ജാനുവിനെ എന്‍.ഡി.എ അവഗണിച്ചെന്ന് എം. ഗീതാനന്ദന്‍

കോട്ടയം: എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.കെ. ജാനുവിനെ ബി.ജെ.പി അവഗണിച്ചെന്ന് ഗോത്രമഹാസഭ കണ്‍വീനര്‍ എം. ഗീതാനന്ദന്‍. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി കേന്ദ്രനേതാക്കള്‍ പ്രചാരണത്തിന് എത്തിയിട്ടും ജാനുവിനുവേണ്ടി ആരും പ്രസംഗിക്കാന്‍ എത്താത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആകെ എത്തിയത് സ്മൃതി ഇറാനി മാത്രം. അവരാകട്ടെ സെല്‍ഫി എടുക്കാനായിരുന്നു.ജാനുവിന് കൂടുതല്‍ കാലം എന്‍.ഡി.എയില്‍ തുടരാന്‍ കഴിയില്ല. ബി.ഡി.ജെ.എസ് പോലും തെരഞ്ഞെടുപ്പില്‍ ജാനുവിനെ കൈവിട്ടു. വെള്ളാപ്പള്ളി പങ്കെടുത്ത പരിപാടിയില്‍ പ്രവേശിപ്പിച്ചില്ല. ജാനു അടിസ്ഥാനപരമായി ഹിന്ദുത്വവര്‍ഗീയവാദിയല്ളെന്നും ഗീതാനന്ദന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.