മുഖം തെളിഞ്ഞില്ളെങ്കിലും പാണക്കാട്ടെല്ലാം സാധാരണപോലെ

മലപ്പുറം: കേരളത്തില്‍ ഇടതുകാറ്റ് ആഞ്ഞുവീശി യു.ഡി.എഫ് കോട്ടകള്‍ ഓരോന്നായി തകര്‍ന്നപ്പോഴും മുസ്ലിംലീഗ് ആസ്ഥാനമായ പാണക്കാട്ട് മുഖം തെളിഞ്ഞില്ളെങ്കിലും എല്ലാം സാധാരണപോലെയായിരുന്നു. വോട്ടെണ്ണലിന്‍െറ ആരവം പരക്കുമ്പോള്‍ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ വിദേശത്തായിരുന്നു. കുറച്ചുദിവസത്തെ സന്ദര്‍ശനശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം വസതിയിലത്തെിയത്. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കളെല്ലാം ഫലമറിഞ്ഞ് തുടങ്ങുമ്പോള്‍ പാണക്കാട്ടുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞതോടെ പി.വി. അബ്ദുല്‍വഹാബും എത്തി. ഹൈദരലി തങ്ങള്‍ എത്തിയതോടെ നേതാക്കള്‍ കൂടിയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. താനൂരും കൊടുവള്ളിയും തിരുവമ്പാടിയും നഷ്ടപ്പെട്ടതിനെക്കുറിച്ചും എന്നാല്‍, അഴീക്കോട് വിജയം ആവര്‍ത്തിച്ചതും കുറ്റ്യാടി സീറ്റ് പിടിച്ചെടുത്തതും എല്ലാം ചര്‍ച്ചയില്‍ വന്നു. എന്നാല്‍, അപ്രതീക്ഷിതമായി ലീഗിന്‍െറ കോട്ടകളിലുണ്ടായ ഭൂരിപക്ഷത്തിന്‍െറ ഇടിച്ചിലും വോട്ടുചോര്‍ച്ചയും അടക്കംപറച്ചിലില്‍ ഒതുങ്ങി. പൊതുവെ ഉണ്ടായ ഇടതുകാറ്റല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ളെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.