പച്ചത്തുരുത്ത് ചുവപ്പിക്കാന്‍ വീണ്ടും ലീഗുകാരന്‍

കോഴിക്കോട്: പച്ചക്കോട്ടയിളക്കാന്‍ ലീഗുകാരനേ കഴിയൂവെന്ന് കൊടുവള്ളിയില്‍ കാരാട്ട് റസാഖിന്‍െറ വിജയത്തിലൂടെ വീണ്ടും തെളിഞ്ഞു. ലീഗ് വിമതനായ പി.ടി.എ. റഹീമിലൂടെ  2006ല്‍ മണ്ഡലം പിടിച്ച അതേ തന്ത്രമാണ് ഇതിനായി ഇടതുമുന്നണി പയറ്റിയത്. 573 വോട്ടിനാണ് ഇടതുസ്വതന്ത്രന്‍െറ അട്ടിമറി ജയം.
ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖിനെ കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് മണ്ഡലം ജന. സെക്രട്ടറിയായ കാരാട്ട് റസാഖ് പാര്‍ട്ടി വിട്ടതും സ്വയം സ്ഥാനാര്‍ഥിക്കുപ്പായമിട്ടതും.
മണ്ഡലം നിലവില്‍ വന്ന ശേഷം 2006 ഒഴികെ യു.ഡി.എഫിനെ മാത്രം ജയിപ്പിച്ചിടത്ത് വേറെ സ്ഥാനാര്‍ഥിയെ വെക്കുന്നതില്‍ കാര്യമില്ളെന്ന് നന്നായറിയാവുന്ന എല്‍.ഡി.എഫ് ഇദ്ദേഹത്തെ പിന്തുണക്കാന്‍ തീരുമാനിച്ചു. എല്‍.ഡി.എഫ് തീരുമാനം ഉചിതമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കൊടുവള്ളിയിലെ സിറ്റിങ് എം.എല്‍.എ വി.എം. ഉമ്മറിനെ അയല്‍പ്രദേശമായ തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ‘കടിച്ചതും പിടിച്ചതുമില്ളെന്ന’ സ്ഥിതിയിലായി ലീഗ്. കഴിഞ്ഞ തവണ 16000 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് ജയിച്ച ഇദ്ദേഹത്തെ വീണ്ടും മത്സരിപ്പിച്ചാല്‍ ചുരുങ്ങിയ പക്ഷം കൊടുവള്ളിയെങ്കിലും നിലനിര്‍ത്താനാവുമായിരുന്നുവെന്നാണ് ലീഗിലെ അടക്കം പറച്ചില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.