പോളിങ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ


തിരുവനന്തപുരം: സംസ്ഥാനത്ത് 80 ശതമാനത്തിലേറെ പോളിങ് നടന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. 38 മണ്ഡലങ്ങളില്‍ 25 എണ്ണത്തില്‍ എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചപ്പോള്‍ 13 മണ്ഡലങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് പിടിച്ചുനില്‍ക്കാനായത്. ഉദുമ (80.16), തൃക്കരിപ്പൂര്‍ ( 81.48), പയ്യന്നൂര്‍ (81.77), തളിപ്പറമ്പ് (81.16), ധര്‍മടം (83.53), മട്ടന്നൂര്‍ (82.93), കൂത്തുപറമ്പ് (80.83), വടക്കര (82.2), നാദാപുരം (80.49) കൊയിലാണ്ടി (81.21) പേരാമ്പ്ര (84.89), തിരുവമ്പാടി (80.42 ), ബാലുശ്ശേരി (83.06), ഏലത്തൂര്‍( 83.09) ബേപ്പൂര്‍ (81.25) കുന്നമംഗലം (85.5),കൊടുവള്ളി (81.49), ചിറ്റൂര്‍ (82.78), നെന്മാറ (80.87), പുതുക്കാട് (81.07), കോതമംഗലം (80.09), വൈക്കം ( 80.75), അരൂര്‍ (85.43) ചേര്‍ത്തല (86.03), ആലപ്പുഴ (80.03) എന്നീ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് കരുത്ത് തെളിയിച്ചപ്പോള്‍ ഹരിപ്പാട് (80.38), പിറവം (80.38),പറവൂര്‍ (83.45), കളമശ്ശേരി (83.03),കുന്നത്തുനാട് (85.63), പെരുമ്പാവൂര്‍ (83.91), അങ്കമാലി (82.98), ആലുവ (83), വടക്കാഞ്ചേരി ( 80.47),ഏറനാട് (81.4),കുറ്റ്യാടി (84.97),പേരാവൂര്‍ (80.97), അഴിക്കോട് (81.72) എന്നീ മണ്ഡലങ്ങളിലാണ് ഉയര്‍ന്ന പോളിങ്ങില്‍ യു.ഡി.എഫിനെ തുണച്ചത്.
37 മണ്ഡലങ്ങളില്‍ എന്‍.ഡി.എ സഖ്യം മൂന്നാം സ്ഥാനത്തത്തെി. 80 ശതമാനത്തിലേറെ പോളിങ് നടന്ന മണ്ഡലങ്ങളില്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് മട്ടന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.പി. ജയരാജനാണ്. 82.93 ശതമാനം പോളിങ് നടന്ന ഇവിടെ 43,381 വോട്ടിന്‍െറ ഭൂരിപക്ഷമാണ് ജയരാജന്‍ നേടിയത്. ഏറ്റവും കുറവ് ഭൂരിപക്ഷം വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരക്കാണ്. കേവലം 43 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മേരിതോമസിനെ അനില്‍ മറികടന്നത്.
സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ ചേര്‍ത്തലയിലാകട്ടെ ( 86.03) സി.പി.ഐയിലെ പി. തിലോത്തമന്‍ 7,196 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എസ്. ശരത്തിനെ തോല്‍പിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.