എൽ.ഡി.എഫ് പൊടിച്ച കോടികള്‍ ബാറുടമകളുടേത് -കെ. ബാബു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പൊടിച്ച കോടികള്‍ ബാറുടമകളുടേതാണെന്ന് മുന്‍ എക്സൈസ് മന്ത്രി കെ. ബാബു. എൽ.ഡി.എഫിന്‍റെ മദ്യനയം ബാര്‍ തുറക്കാനുള്ളതായിരിക്കും. ഇക്കാര്യത്തില്‍ എൽ.ഡി.എഫും ബാറുമടകളും നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നെന്നും കെ. ബാബു ആരോപിച്ചു.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി എം. സ്വരാജിനോടാണ് കെ. ബാബു തോറ്റത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാറുടമകൾ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് കെ. ബാബു ആരോപിച്ചിരുന്നു. കൂടാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് ബാബുവിന്‍റെ വിലയിരുത്തൽ.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.