തിരുവനന്തപുരം: താന്‍ ആരോഗ്യവാനെന്ന് വി.എസ്.അച്യുതാനന്ദന്‍. നിര്‍ഭയ ഡിബേറ്റിങ് സൊസൈറ്റി കന്‍േറാണ്‍മെന്‍റ് ഹൗസില്‍ സംഘടിപ്പിച്ച ‘വി.എസിനെ ആദരിക്കല്‍’ ചടങ്ങില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. തെരഞ്ഞെടുപ്പ് കാലത്ത് പാറശ്ശാല മുതല്‍ കണ്ണൂര്‍ വരെ നിരവധി യോഗങ്ങളില്‍ സംസാരിച്ചു. അതില്‍നിന്ന് എന്തെങ്കിലും മാറ്റം തനിക്ക് ഇപ്പോഴുണ്ടോയെന്നും വി.എസ് ചോദിച്ചു. അതില്‍നിന്ന് നിങ്ങള്‍ക്ക് തന്നെപ്പറ്റിയെന്തുതോന്നി. തന്‍െറ മുഖത്തോ അവയവങ്ങളിലോ കുഴപ്പം വല്ലതുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നവമാധ്യമത്തില്‍ വി.എസ് ഇടപെടല്‍ നടത്തുന്നത് എങ്ങനെയാണെന്ന ആദ്യ ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല. തൊട്ടുപിന്നാലെയാണ് വി.എസിന് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് കുട്ടികള്‍ ചോദിച്ചത്. സംഘാടകര്‍ ക്ഷണിച്ചതനുസരിച്ച് പരിപാടിക്കത്തെിയ മാധ്യമപ്രവര്‍ത്തകരെ ഓഫിസ് ജീവനക്കാര്‍ അകത്തേക്ക് കടത്തിവിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശമില്ളെന്നാണ് അവര്‍ അറിയിച്ചത്. തുടര്‍ന്ന് സംഘാടകരുമായി ചര്‍ച്ച നടത്തിയ ശേഷം വി.എസിനോട് ചോദ്യങ്ങളൊന്നും ചോദിക്കില്ളെന്ന ഉറപ്പിലാണ് പ്രവേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.