തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികള്‍ക്കായി പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഡിസംബര്‍ 25ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് അഭിരാമി എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തനംതിട്ട കുളനട പന്തളം പെങ്കിലോടത്ത് വീട് സരസു (48) ഭര്‍ത്താവ് തിരുവനന്തപുരം പാറശാല ചെങ്കോട്ടുകോണത്ത് മുത്തുകുമാര്‍ (48) എന്നിവര്‍ക്കെതിരെ തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ കഴിയുന്ന ഇവരെപ്പറ്റിയോ കാണാതായ കുട്ടിയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497962833, 0487-2306303, 9497980592, 0487-2202434 എന്നീ നമ്പറുകളില്‍ വിവരം നല്‍കണമെന്ന് പൊലീസ് അറിയിച്ചു.
ഗുരുവായൂരില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവതിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവതിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലത്തെിച്ചപ്പോള്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഗുരുവായൂരില്‍വെച്ച് പരിചയപ്പെട്ട പ്രതികളെന്നാരോപിക്കപ്പെടുന്ന ദമ്പതികള്‍ സഹായിക്കാമെന്ന് പറഞ്ഞ് ഇവരുടെ കൂടെ വന്നിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിക്കുകയും ചെയ്തു. ക്രിസ്മസ് ആയതിനാല്‍ കുഞ്ഞിനെയും കൂട്ടി പുറത്തുപോയിട്ട് വരാമെന്നു പറഞ്ഞ് പോയ ഇവരെ ഏറെ കഴിഞ്ഞിട്ടും കാണാത്തതിനത്തെുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ദമ്പതികള്‍ കുട്ടിയെയും കൊണ്ട് അപ്രത്യക്ഷമായ വിവരമറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.