എസ്. ശര്‍മ പ്രോ ടെം സ്പീക്കറായി ചുമതലയേറ്റു

തിരുവനന്തപുരം: നിയമസഭയിലെ പ്രോ ടെം  സ്പീക്കറായി സി.പി.എമ്മിലെ എസ്. ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലികൊടുത്തു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്ക് പ്രോ ടെം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ജൂണ്‍ രണ്ട്, മൂന്ന് തീയതികളിലാണ് ഇതിനായി സഭ ചേരുക. രണ്ടിനാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പും.

സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കാനാണ് സി.പി.എം തീരുമാനം. 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനവും ഗവര്‍ണര്‍ വിളിച്ചു ചേര്‍ക്കും. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും ജൂലൈ എട്ടിന് ബജറ്റുമാണ് നിശ്ചയിച്ചിരിക്കുന്നത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.