ഹാർമോണിയസ് കേരളയുടെ ഭാഗമായുള്ള ‘ഒരു ദേശത്തിന്‍റെ കഥ’ സെഷനിൽ ഡോ. പി.എം. വാര്യർ, കെ.പി. രാമനുണ്ണി, ഒ. അബ്ദുറഹ്മാൻ, സാദിഖലി തങ്ങൾ, ഫാ. ജോസഫ് കളത്തിങ്ങൽ, മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ എന്നിവർ

കോ​ട്ട​ക്ക​ൽ: ഭ​യാ​ശ​ങ്ക​ക​ളു​ടെ മ​ഴ​മേ​ഘം മൂ​ടി​ക്കെ​ട്ടി​യ വ​ർ​ത്ത​മാ​ന​കാ​ല​ത്ത്, നാ​ടി​ന്‍റെ ഒ​രു​മ​യും സ്​​നേ​ഹ​വും വി​ളം​ബ​രം​ചെ​യ്യാ​ൻ അ​വ​ർ ഒ​ത്തു​കൂ​ടി. മ​ല​പ്പു​റ​ത്തു​കാ​രു​ടെ ഉ​റ​വ വ​റ്റാ​ത്ത ന​ന്മ​ക​ൾ അ​വ​ർ അ​യ​വി​റ​ക്കി. മ​ഹി​ത​മാ​യ മാ​ന​വി​ക പാ​ര​മ്പ​ര്യ​ത്തി​ൽ ഊ​റ്റം​കൊ​ണ്ടു. ഐ​ക്യ​ത്തി​ന്‍റെ നേ​ര​നു​ഭ​വ​ങ്ങ​ൾ വാ​ഴ്​​ത്തി​പ്പ​റ​ഞ്ഞു.

ജി​ല്ല​യു​ടെ സാ​ഹോ​ദ​ര്യ​വും ഒ​ത്തൊ​രു​മ​യും വി​ളി​ച്ചോ​തി​യ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള വേ​ദി​യി​ൽ ‘ഒ​രു ദേ​ശ​ത്തി​ന്‍റെ ക​ഥ’​എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ഒ​രു​മ​യു​ടെ സം​ഗ​മ​ത്തി​ലാ​ണ്​ പ്ര​മു​ഖ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട​ത്. മ​ല​പ്പു​റ​ത്തി​ന്‍റെ, മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ അ​ട​യാ​ള​മെ​ന്ന് ജ​ന​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ,

ആ​യു​ർ​വേ​ദ​ത്തെ ലോ​ക​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ട്ര​സ്റ്റി ഡോ. ​പി.​എം. വാ​ര്യ​ർ, മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി, ക്രൈ​സ്ത​വ പു​രോ​ഹി​ത​നും സാം​സ്കാ​രി​ക-​സാ​മു​ദാ​യി​ക മു​ഖ​വു​മാ​യ ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ എ​ന്നി​വ​രാ​ണ്​ ‘ഒ​രു ദേ​ശ​ത്തി​ന്‍റെ ക​ഥ’​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ഷാ​ദ് റാ​വു​ത്ത​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. 

സൗ​ഹൃ​ദം മ​ല​പ്പു​റ​ത്തി​ന്റെ പാ​ര​മ്പ​ര്യം -സാ​ദി​ഖ​ലി ത​ങ്ങ​ൾ

സൗ​ഹൃ​ദ​ത്തി​ന്റെ കേ​ന്ദ്ര​മാ​ണ് മ​ല​പ്പു​റം. ഇ​ത് ന​മ്മു​ടെ പാ​ര​മ്പ​ര്യ​മാ​ണ്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന് ഭ​ര​ണ​കൂ​ടം കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല. ഭ​ര​ണ​കൂ​ട​ങ്ങ​ൾ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​ന്നി​ച്ചു​നി​ൽ​ക്കാ​റാ​ണ് പ​തി​വ്. അ​ത് ഇ​ന്നും തു​ട​ർ​ന്നു​പോ​രു​ക​യാ​ണ്. വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ളെ ഒ​ന്നി​ച്ച് എ​തി​ർ​ത്ത് മു​ന്നോ​ട്ടു​പോ​കു​ന്ന​ത് സ​ന്തോ​ഷം നി​റ​ഞ്ഞ കാ​ര്യ​മാ​ണെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. ‘ഒ​രു ദേ​ശ​ത്തി​ന്റെ ക​ഥ’​സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം എ​തി​ർ​ക്കു​ന്ന​ത് മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ന്നെ സൗ​ഹാ​ർ​ദ​ത്തി​ന് ഒ​രു​പാ​ട് മാ​തൃ​ക​ക​ളു​ണ്ട്. കോ​ട്ട​ക്ക​ലി​ലെ പാ​ല​പ്പു​റ പ​ള്ളി​യി​ൽ പ്ര​സം​ഗ​പീ​ഠം നി​ർ​മി​ച്ച് ന​ൽ​കി​യ​ത് വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​ര്യ​രാ​ണ്. പൊ​ന്നാ​നി പ​ള്ളി സ​ന്ദ​ർ​ശി​ച്ച് അ​തേ മാ​തൃ​ക​യി​ലാ​ണ് പാ​ല​പ്പു​റ​യി​ൽ നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. മ​ല​പ്പു​റ​ത്ത് ക്രി​സ്ത്യ​ൻ പ​ള്ളി നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ​പ്പോ​ൾ അ​തി​നെ എ​തി​ർ​ത്ത് അ​വ​ർ​ക്ക് നി​ർ​മി​ക്കാ​ൻ സ​ഹാ​യ​വു​മാ​യി മു​ന്നോ​ട്ട് വ​ന്ന​ത് ത​ന്റെ പി​താ​വാ​ണ്. ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് അ​നു​മ​തി വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തു​വ​രെ അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്നേ​ഹ​ത്തി​ന്റെ പാ​ല​ത്തി​ലൂ​ടെ കൈ​കോ​ർ​ത്ത് ഇ​നി​യും മു​ന്നോ​ട്ടു​പോ​ക​ണം. ആ​രെ​യും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പാ​ല​ത്തി​ൽ​നി​ന്ന് ത​ള്ളി​യി​ടാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

വി​ഭാ​ഗീ​യ​ത ഇ​ല്ലാ​ത്ത നാ​ട് -ഡോ. ​പി.​എം. വാ​ര്യ​ർ

വി​ഭാ​ഗീ​യ ചി​ന്ത​യൊ​ന്നും ത​നി​ക്ക് ഇ​തു​വ​രെ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ട്ര​സ്റ്റി ഡോ. ​പി.​എം. വാ​ര്യ​ർ പ​റ​ഞ്ഞു. വി​വി​ധ മ​ത​സ്ഥ​രാ​യ ധാ​രാ​ളം സു​ഹൃ​ത്തു​ക​ൾ ത​നി​ക്കു​ണ്ട്. ആ​യു​ർ​വേ​ദ​ ഡോ​ക്ട​ർ എ​ന്ന നി​ല​ക്ക് ത​​ന്നെ സ​മീ​പി​ക്കു​ന്ന​വ​രി​ല​ധി​ക​വും മു​സ്‍ലിം​ക​ളാ​ണ്. ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലേ​ക്ക് കാ​ല​ങ്ങ​ളാ​യി പ​ച്ച​മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​ത് 40 മു​സ്​​ലിം കു​ടും​ബ​ങ്ങ​ളാ​ണ്. ആ​ര്യ​വൈ​ദ്യ​ശാ​ല​ക്ക് എ​ന്താ​ണോ വേ​ണ്ട​ത് അ​ത് ചെ​യ്തു​ത​രു​ന്ന​വ​രാ​ണ് അ​വ​ർ. ആ​രോ​പ​ണ​ങ്ങ​ൾ പ​ല​തും ഉ​ണ്ടാ​വാം. അ​തൊ​ന്നും സ​ത്യ​മാ​വ​ണ​മെ​ന്നി​ല്ല. ജി​ല്ല നി​ല​വി​ൽ​വ​ന്ന​ശേ​ഷം വ​ൻ പു​രോ​ഗ​തി​യാ​ണ് മ​ല​പ്പു​റ​ത്തി​നു​ണ്ടാ​യ​ത്.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​മ്മ​ൾ മു​ൻ​പ​ന്തി​യി​ലേ​ക്ക് പോ​കു​ക​യാ​ണ്. 1921ൽ ​അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി എ​ന്ന​ത് ശ​രി​യാ​ണ്. അ​ന്ന് മാ​പ്പി​ള​പോ​രാ​ളി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ന​ൽ​കി​യ​ത് പി.​എ​സ്. വാ​ര്യ​ർ ആ​യി​രു​ന്നു. എ​വി​ടെ​യും വി​ഭാ​ഗീ​യ​ത​ ഉ​ണ്ടെ​ന്ന് ത​നി​ക്ക് ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ലെ​ന്നും ഡോ. ​പി.​എം. വാ​ര്യ​ർ പ​റ​ഞ്ഞു.

മ​ല​പ്പു​റം ന​ൽ​കു​ന്ന​ത് പോ​സി​റ്റി​വ് എ​ന​ർ​ജി -ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ

ജ​ന​ങ്ങ​ളു​​ടെ പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ളാ​ണ് മ​ല​പ്പു​റ​ത്തി​ന്റെ പോ​സി​റ്റി​വ് എ​ന​ർ​ജി​യെ​ന്ന് ‘മാ​ധ്യ​മം’​ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ. 1958ൽ ​ശാ​ന്ത​പു​രം ഇ​സ്​​ലാ​മി​യ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി വ​ന്ന​പ്പോ​ൾ മു​ത​ൽ​ത​ന്നെ മ​ല​പ്പു​റ​ത്തെ സാ​മൂ​ഹി​ക​ജീ​വി​ത​ത്തെ താ​ൻ നി​രീ​ക്ഷി​ച്ചി​രു​ന്നു. മ​ന​സ്സി​ലാ​ക്കി​യ​തി​ൽ​നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു അ​നു​ഭ​വം. കൊ​ടി​കു​ത്തി​യ ദാ​രി​ദ്ര്യ​മാ​യി​രു​ന്നു അ​ക്കാ​ല​ത്ത്. ​ഓ​ടി​ട്ട വീ​ടു​ക​ൾ അ​പൂ​ർ​വ​മാ​യി​രു​ന്നു. ഇ​​പ്പോ​ൾ വ​ലി​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ധ്വാ​നി​ക്കാ​നു​ള്ള ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ വാ​ഞ്ഛ​യാ​ണ് മ​ല​പ്പു​റ​ത്തെ മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

എ​വി​ടെ പോ​യാ​ലും സ്വ​ന്തം കു​ടും​ബ​ത്തി​ന്റെ ക്ഷേ​മ​ത്തി​നൊ​പ്പം നാ​ടി​ന്റെ പു​രോ​ഗ​തി​ക്കും അ​വ​ർ അ​ത്യ​ധ്വാ​നം ചെ​യ്തു. ലോ​ക​ത്തി​ന്റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​പ്പു​റ​ത്തു​കാ​ർ നാ​ടി​ന്റെ വി​ക​സ​ന​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. മാ​പ്പി​ള ല​ഹ​ള​യെ​ക്കു​റി​ച്ച് മു​ൻ​ധാ​ര​ണ​ക​ൾ ഉ​ണ്ടാ​കാം. എ​ന്നാ​ൽ, തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും മ​ല​പ്പു​റ​ത്ത് ജോ​ലി ചെ​യ്യാ​ൻ വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ റി​ട്ട​യ​ർ ചെ​യ്ത​ശേ​ഷ​വും ഇ​വി​ടെ തു​ട​രു​ന്നു​വെ​ന്ന​ത് മ​ല​പ്പു​റ​ത്തി​ന്റെ മ​ഹി​മ​യാ​ണ് വി​ളി​ച്ചോ​തു​ന്ന​ത്. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് മ​ല​പ്പു​റം ഒ​രി​ക്ക​ലും വ​ഴ​ങ്ങി​യി​ട്ടി​ല്ല. വ​ർ​ഗീ​യ അ​തി​ക്ര​മ​ങ്ങ​ളൊ​ന്നും ഈ ​ജി​ല്ല​യി​ൽ ന​ട​ന്നി​ട്ടി​ല്ല. ഏ​​തെ​ങ്കി​ലും അ​ർ​ഥ​ത്തി​ൽ പൊ​ലീ​സി​ന് ഇ​ട​പെ​ടേ​ണ്ടി​വ​രു​ന്ന ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച മ​ല​പ്പു​റ​ത്ത് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

സാ​ഹി​ത്യ​ലോ​ക​ത്തേ​ക്ക് മ​ഹാ​ര​ഥ​ന്മാ​രെ സം​ഭാ​വ​ന ന​ൽ​കി​യ മ​ണ്ണ് -കെ.​പി. രാ​മ​നു​ണ്ണി

സാ​ഹി​ത്യ​രം​ഗ​ത്തേ​ക്ക് ഒ​രു​പാ​ട് മ​ഹാ​ര​ഥ​ന്മാ​രെ സം​ഭാ​വ​ന ന​ൽ​കി​യ മ​ണ്ണാ​ണ് മ​ല​പ്പു​റം. അ​വ​രെ​ല്ലാം സ്നേ​ഹ​ത്തി​ന്റെ​യും സൗ​ഹോ​ദ​ര്യ​ത്തി​ന്റെ​യും വ​ക്താ​ക്ക​ളാ​യി​രു​ന്നെ​ന്ന് കെ.​പി. രാ​മ​നു​ണ്ണി. മ​ല​യാ​ള​ത്തി​ന്റെ ഭാ​ഷാ​പി​താ​വി​ന്‍റെ നാ​ടാ​ണി​ത്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി​ത​ന്നെ ന​ദീ​ത​ട സം​സ്കാ​രം നി​ല​നി​ർ​ത്തി​പ്പോ​ന്ന മ​ണ്ണു​കൂ​ടി​യാ​ണി​ത്. പൊ​ന്നാ​നി അ​തി​ന്‍റെ കേ​ന്ദ്രം​കൂ​ടി​യാ​ണ്. താ​നൊ​രു മ​ല​പ്പു​റ​ത്തു​കാ​ര​നാ​യ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ട്. സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ നീ​ണ്ട നി​ര മ​ല​പ്പു​റ​ത്തി​നു​ണ്ട്. ഇ​തു​പോ​ലെ​ത​ന്നെ മ​ല​പ്പു​റ​ത്തി​ന്റെ സൗ​ഹോ​ദ​ര്യ​ത്തി​ന് ഒ​രു​പാ​ട് മാ​തൃ​ക​ക​ളു​ണ്ട്. കോ​ട്ട​ക്ക​ൽ പി.​എ​സ്. വാ​ര്യ​ർ, പാ​ണ​ക്കാ​ട് കു​ടും​ബം അ​ട​ക്കം നി​ര​വ​ധി മാ​തൃ​ക​ക​ളും ഇ​ന്നു​ണ്ട്. ഇ​ത് ഇ​നി​യും തു​ട​രും. മ​ല​പ്പു​റം സൗ​ഹൃ​ദ​ത്തി​ന്റെ ഇ​ട​മാ​ണ്. ഇ​ത് പു​റം​ലോ​ക​ത്തേ​ക്ക് വി​ളി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്ക​ണം.

മതിലുകളല്ല, പാലങ്ങൾ പണിയണം -ഫാ. ജോസഫ് കളത്തിൽ

ഇ​ന്ന് പ​ല​പ്പോ​ഴും ആ​ശ​യ​പ​ര​മാ​യും അ​ല്ലാ​തെ​യും മ​തി​ലു​ക​ൾ ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​തി​ലു​ക​ള​ല്ല, പാ​ല​ങ്ങ​ളാ​ണ് പ​ണി​യേ​ണ്ട​ത്. കേ​ര​ളം സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വ​ലി​യ മാ​തൃ​ക​യാ​ണ്. പ​ര​സ്പ​ര സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും മാ​തൃ​ക ലോ​ക​ത്തി​നു മു​ന്നി​ൽ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ൽ മ​ഹ​ത്താ​യ പ​ങ്കു​വ​ഹി​ക്കാ​ൻ കേ​ര​ള​ത്തി​നാ​യെ​ന്ന് ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ പ​റ​ഞ്ഞു. ഒ​രു ദേ​ശ​ത്തി​ന്റെ ക​ഥ എ​ന്ന ടോ​ക്ക് ഷോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​ന്‍റെ കൊ​ച്ചു​പ​തി​പ്പാ​ണ് മ​ല​പ്പു​റം. മ​ല​പ്പു​റ​ത്തി​ന്‍റെ സൗ​ഹാ​ർ​ദം മാ​തൃ​കാ​പ​ര​മാ​ണ്. ഒ​ന്ന​ര വ​ർ​ഷം താ​ൻ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​പ്പോ​ൾ ആ ​സ്നേ​ഹം നേ​രി​ട്ട​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ന്യ​രു​മാ​യു​ള്ള സം​ഭാ​ഷ​ണ​മോ സ്നേ​ഹ​സം​ഭാ​ഷ​ണ​മോ ഇ​ന്ന് നി​ല​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​ൾ​പ്പെ​ടെ. അ​തൊ​രു ഭീ​ഷ​ണി​ത​ന്നെ​യാ​ണ്. ഓ​രോ സ​മു​ദാ​യ​ത്തി​ലു​ള്ള​വ​ർ​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ഫാ​ദ​ർ ജോ​സ​ഫ് ക​ള​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘മാധ്യമം’ മാനവികത മു​റുകെപ്പിടിച്ച പത്രം -വി.എം. ഇബ്രാഹിം

മാ​ധ്യ​മം ദി​ന​പ​ത്രം മാ​ന​വി​ക​ത​ക്കും സൗ​ഹാ​ർ​ദ​ത്തി​നും​വേ​ണ്ടി എ​ന്നും നി​ല​കൊ​ള്ളു​മെ​ന്ന് എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം. മാ​ധ്യ​മം ഹാ​ർ​മോ​ണി​യ​സ് കേ​ര​ള ​മെ​ഗാ​ഷോ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മം പി​റ​വി​യെ​ടു​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ, പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ മ​ല​യാ​ളി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ​ത് മ​നു​ഷ്യ​രു​ടെ പ​ത്ര​മാ​ണ് ഇ​തെ​ന്നാ​ണ്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ​ല്ലാം ഈ ​നി​ല​പാ​ടി​ലൂ​ന്നി​യാ​ണ് ‘മാ​ധ്യ​മം’ നി​ല​കൊ​ണ്ട​ത്. തു​ട​ർ​ന്നും ഇ​തേ നി​ല​പാ​ട് തു​ട​രു​മെ​ന്ന് ഇ​ബ്രാ​ഹിം ഉ​റ​പ്പു​ന​ൽ​കി.

ക്രിസ്മസ് രാവിൽ ഒഴുകിയെത്തി വൻ ജനാവലി

ക്രി​സ്മ​സ് രാ​വി​ൽ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​ക്ക് വ​ലി​യ ജ​ന​പി​ന്തു​ണ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​ത​ന്നെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​ളു​ക​ൾ ഒ​ഴു​കി​ത്തു​ട​ങ്ങി. അ​ഞ്ചോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​തോ​ടൊ​പ്പം​ത​ന്നെ സ​ദ​സ്സി​ലൊ​രു​ക്കി​യ ഇ​രി​പ്പി​ട​ങ്ങ​ൾ ഏ​ക​ദേ​ശം നി​റ​ഞ്ഞി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യെ വ​ര​വേ​റ്റ​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ പ്ര​ത്യേ​കം സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്നു.

1. ‘ഒരു ദേശത്തിന്‍റ കഥ’ സംഗമത്തിൽ പങ്കെടുക്കാനെത്തിയ സാദിഖലി ശിഹാബ് തങ്ങൾക്ക് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് ഉപഹാരം നൽകുന്നു,  2. ഹാർമോണിയസ് കേരള ആസ്വദിക്കാനെത്തിയവർ,  3. അക്ബർ ഖാൻ, ജാലിം ജമാൽ, നജീം അർഷദ്, സൂരജ് സന്തോഷ്, സിജു സിയാൻ, നന്ദ എന്നിവർ ഗാനം ആലപിക്കുന്നു

 വിശിഷ്ടാതിഥികൾക്ക് ആദരം

‘മാ​ധ്യ​മം’ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച പി.​എ. ക​ബീ​ർ (എം.​ഡി, കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ഹോ​സ്പി​റ്റ​ൽ), ര​മ്യ (ജ​ന​റ​ൽ മാ​നേ​ജ​ർ, ശീ​മാ​ട്ടി ക്രാ​ഫ്റ്റ​ഡ്), റാഷിഫ് (മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ്, കൈ​ര​ളി ടി.​എം.​ടി), അ​ബ്ദു​ൽ റ​സാ​ഖ് (സീ​നി​യ​ർ മാ​നേ​ജ​ർ, ഹൈ​ലൈ​റ്റ് ഗ്രൂ​പ്), അ​ഭി​ലാ​ഷ് (കെ.​വി.​ആ​ർ ഓ​ട്ടോ​മാ​ൾ നെ​ക്സ ബി​സി​ന​സ് ഹെ​ഡ്), അ​ടാ​ട്ടി​ൽ പോ​ക്ക​ർ ഹാ​ജി (എം.​ഡി, സു​പ്രീം ഏ​ജ​ൻ​സീ​സ്), അ​ഹ​മ്മ​ദ് പൂ​വി​ൽ (മ​ജ​സ്റ്റി​ക് ജ്വ​ല്ല​റി), എ.​കെ. ഷ​മീ​ർ (റീ​ജ​ന​ൽ ബി​സി​ന​സ് മാ​നേ​ജ​ർ, മൈ​ജി) എ​ന്നി​വ​ർ​ക്ക് എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മ​ല​പ്പു​റ​ത്തി​ന്റെ സാ​ഹോ​ദ​ര്യം വി​ളം​ബ​രം​ചെ​യ്യു​ന്ന ‘മാ​ധ്യ​മം’ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​ടെ വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യെ​ത്തി​യ പ്ര​മു​ഖ​ർ​ക്ക് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. ഡോ. ​പി.​എം. വാ​ര്യ​ർ​ക്കു​ള്ള മെ​മ​ന്റോ മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​നും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി, ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ഷാ​ദ് റാ​വു​ത്ത​ർ എ​ന്നി​വ​ർ​ക്കു​​ള്ള മെ​മ​​ന്റോ ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സും സ​മ്മാ​നി​ച്ചു. മൈ​ജി റീ​ജ​ന​ൽ ബി​സി​ന​സ്​ മാ​നേ​ജ​ർ എ.​കെ. സ​മീ​ർ, ശീ​മാ​ട്ടി ക്രാ​ഫ്റ്റ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ര​മ്യ, കൈ​ര​ളി ടി.​എം.​ടി മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് റാ​ഷി​ഫ്, ഹൈ​ലൈ​റ്റ്​ ഗ്രൂ​പ്​ സീ​നി​യ​ർ മാ​നേ​ജ​ർ അ​ബ്ദു​ൽ റ​സാ​ഖ്, സു​പ്രീം​ ഏ​ജ​ൻ​സീ​സ്​ എം.​ഡി അ​ടാ​ട്ടി​ൽ പോ​ക്ക​ർ ഹാ​ജി, സു​പ്രീം ഫ​ർ​ണി​ച്ച​ർ ഏ​രി​യ സെ​യി​ൽ​സ്​ മാ​നേ​ജ​ർ ബാ​ബു ര​മേ​ശ്,​ മെ​ജ​സ്റ്റി​ക്​ ജ്വ​ല്ലേ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ്​ പൂ​വി​ൽ, കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ്​ ഹോ​സ്​​പി​റ്റ​ൽ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ. ക​ബീ​ർ, നെ​ക്സ കെ.​വി.​ആ​ർ ഓ​ട്ടോ മാ​ൾ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ബി​സി​ന​സ്​ ഹെ​ഡ്​ അ​ഭി​ലാ​ഷ്​ എ​ന്നി​വ​ർ​ക്കു​ള്ള മെ​മ​ന്റോ അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി സ​മ്മാ​നി​ച്ചു.

കോ​ട്ട​ക്ക​ൽ സീ​ന​ത്ത് സി​ൽ​ക് ആ​ൻ​ഡ് സാ​രീ​സ് എം.​ഡി അ​ബ്ദു​ൽ സ​മ​ദ് പു​ല്ലാ​ട്ട്, ഹോം​സ്റ്റെ​ഡ് സി.​ഇ.​ഒ അ​ൻ​വ​ർ സാ​ദ​ത്ത്, ഡ​യ​റ​ക്ട​ർ പി.​എ. സ​ലാം ലി​ല്ലി, പീ​ക്​​ലൂ​ൺ ക്രി​യേ​ഷ​ൻ​സ്​ എം.​ഡി നൗ​ഫ​ൽ, ആ​ഹാ ഇ​വ​ന്‍റ്​​സ്​ ആ​ൻ​ഡ്​ കേ​റ്റ​റി​ങ്​ എം.​ഡി എം.​സി. മു​ഹ​മ്മ​ദ്, എ​സ്​-​വ്യാ​സ സ്കൂ​ൾ ഓ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ സ്റ്റ​ഡീ​സ്​ കേ​ര​ള മാ​ർ​ക്ക​റ്റി​ങ് ഇ​ൻ ചാ​ർ​ജ്​ റി​യാ​സ്​ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ​ക്കു​ള്ള മെ​മ​​ന്റോ മാ​ധ്യ​മം ഓ​പ​റേ​ഷ​ൻ​സ്​ എ​ഡി​റ്റ​ർ പി.​എ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ല്യൂ​ഷ​ൻ​സ്​ ക​ൺ​ട്രി ഹെ​ഡ്​ കെ. ​ജു​നൈ​സ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Madhyamam Harmonious Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.