‘ക്രിസ്മസിന്‍റെ ബാഹ്യമായ അടയാളങ്ങളേ തകർക്കാനാവൂ’; പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ ലത്തീൻ കത്തോലിക്ക സഭ

കൊച്ചി: പാലക്കാട്ടെ സ്കൂളിൽ പുൽക്കൂട് തകർത്ത സംഭവത്തിൽ പ്രതികരണവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വിദ്യാർഥികൾ തയാറാക്കിയ പുൽക്കൂട് തൽപരകക്ഷികൾ തകർത്തുവെന്നും ബാഹ്യമായ ക്രിസ്മസിന്‍റെ അടയാളങ്ങൾ മാത്രമേ തകർക്കുവാൻ സാധിക്കൂവെന്നും ഡോ. തോമസ് ജെ. നെറ്റോ ചൂണ്ടിക്കാട്ടി.

വയനാടിലെ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പുനരധിവാസം വിദൂരതയിൽ നിൽക്കുകയാണെന്നും ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കി. തിരുപ്പിറവി ദിനത്തോട് അനുബന്ധിച്ചുള്ള പാതിരാ കുർബാനക്കിടെയാണ് ആർച്ച് ബിഷപ്പ് ആനുകാലിക വിഷയങ്ങൾ പരാമർശിച്ചത്.

കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് വി.എച്ച്.പി പ്രവർത്തകർ തടസ്സപ്പെടുത്തിയത്. കൂടാതെ, പാലക്കാട് തത്തമംഗലം ചെന്താമര നഗർ ജി.ബി.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂടും അക്രമികൾ തകർത്തിരുന്നു.

വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം സ്കൂൾ അടച്ചു പോയ അധികൃതർ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്.

ക്രി​സ്മ​സ് ആ​ഘോ​ഷം തടസ്സപ്പെടുത്തിയ സംഭവത്തിൽ വി.എച്ച്.പി നേതാക്കളായ ​നല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കും​ത​റ കെ. ​അ​നി​ൽ​കു​മാ​ർ (52), മാ​നാം​കു​റ്റി ക​റു​ത്തേ​ട​ത്ത്ക​ളം സു​ശാ​സ​ന​ൻ (52), തെ​ക്കു​മു​റി വേ​ലാ​യു​ധ​ൻ (58) എ​ന്നി​വ​രെ​ ചി​റ്റൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു.

സ്കൂ​ളി​ൽ അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അക്രമികൾ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തിയത്. ക്രിസ്മസ് വ​സ്ത്ര​ങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോ​ദ്യം ചെ​യ്തു. ശ്രീ​കൃ​ഷ്ണ​ജ​യ​ന്തിയല്ലാതെ മ​റ്റൊ​രാ​ഘോ​ഷ​വും വേ​ണ്ടെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്.

Tags:    
News Summary - The Latin Catholic Church in the case of the destruction of the Xmas hayloft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.