പറവൂർ വെടിക്കെട്ട്: പ്രതികൾക്ക് ജാമ്യമില്ല; പൊലീസിന് രൂക്ഷവിമർശം

കൊച്ചി: പറവൂർ വെടിക്കെട്ട് അപകട കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ക്ഷേത്ര ഭാരവാഹികളും കരാറുകാരും ഉൾപ്പെടെ 40 പേരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. അതേസമയം, ദുരന്തത്തിന് ഒരു മാസം മുമ്പ് വെടിമരുന്ന് വിൽപന നടത്തിയ 28ാം പ്രതി ജിബു, 29ാം പ്രതി സലിം എന്നിവർക്ക് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടു.

പരവൂരിലുണ്ടായത് യാദൃശ്ചിക അപകടമല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റി. പൊലീസ്-റവന്യു ഉദ്യോഗസ്ഥർ നിയമം കൃത്യമായി പാലിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കൊലക്കുറ്റം നിലനിൽക്കുമോ എന്ന് വിചാരണ കോടതി തീരുമാനിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.

ഉത്സവങ്ങളിൽ വെടിക്കെട്ടിന് നിയന്ത്രണം വേണം. ഇപ്പോഴുള്ളത് അനാരോഗ്യകരമായ സംസ്കാരമാണ്. വെടിക്കെട്ടും ആന എഴുന്നള്ളിപ്പും പോലുള്ള ദുരാചാരങ്ങൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചു. ഒരു മതവും ഇത്തരത്തിലുള്ള സ്ഫോടനാത്മക ചടങ്ങുകളെ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.