വിരിഞ്ഞിറങ്ങി പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍

കല്‍പറ്റ: വയനാടന്‍ മലമടക്കില്‍ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി. വൈത്തിരി സുഗന്ധഗിരിയിലെ സര്‍ക്കാര്‍ ഭൂമിയിലെ കുന്നിന്‍മുകളിലാണ് ഡസനിലധികം പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്. വെറ്ററിനറി സര്‍കലാശാലക്ക് കീഴ്ക്കാംതൂക്കായ കുന്നിന്‍െറ ചരിവിലുള്ള കരിമ്പാറക്കൂട്ടത്തിനടിയിലെ പൊത്തിലാണ് പെരുമ്പാമ്പ് മുട്ടയിട്ടത്. രണ്ടുദിവസത്തെ ഇടവേളയില്‍ മുഴുവന്‍ മുട്ടകളും വിരിഞ്ഞു.

പെരുമ്പാമ്പിന്‍ കുഞ്ഞ് ഇഴഞ്ഞു നീങ്ങുന്നു
 

സമീപത്ത് സര്‍ക്കാര്‍ പദ്ധതിസ്ഥലത്ത് ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് പാമ്പ് മുട്ടയിട്ട് അടയിരിക്കുന്നത് ആദ്യം കണ്ടത്.
പെണ്‍ പെരുമ്പാമ്പുകളാണ് മുട്ടകള്‍ക്ക് അടയിരിക്കാറ്. ഈ സമയത്ത് ഇവ ഇരതേടാറില്ല. ശാരീരികോഷ്മാവ് ഉയര്‍ത്താന്‍വേണ്ടി ചില സമയങ്ങളില്‍ മാത്രം ഇവ പുറത്തിറങ്ങും. മുട്ട വിരിഞ്ഞാല്‍ പിന്നീട് കുഞ്ഞുങ്ങളെ ഇവ ശ്രദ്ധിക്കാറില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.