നെടുമ്പാശ്ശേരി: ബാഗേജിന് അകത്ത് എന്താണെന്ന് സുരക്ഷാ ചുമതലയുള്ളവര്‍ ചോദിച്ചപ്പോള്‍ ബോംബാണെന്ന് ഫലിതപ്രയോഗം നടത്തിയ യുവാവ് അകത്തായി. ഇരിങ്ങാലക്കുട സ്വദേശി അനൂപിനാണ് (37) രാത്രി മുഴുവന്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നത്. ഇയാളെ തിങ്കളാഴ്ച ഉച്ചയോടെ ജാമ്യത്തില്‍ വിട്ടയച്ചു.
ക്വാലാലംപൂരിലേക്ക് പോകാനാണ് ഞായറാഴ്ച രാത്രി അനൂപ് എത്തിയത്. ബാഗേജ് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത വല്ലതുമുണ്ടോയെന്ന് ചോദിച്ചു. ഉടന്‍ ബോംബുണ്ടെന്നായിരുന്നു മറുപടി. പറഞ്ഞത് തമാശയായിരുന്നെങ്കിലും ഉദ്യോഗസ്ഥന്‍ ഉടന്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന,് ബാഗേജ് മുഴുവന്‍ തുറന്നുപരിശോധിച്ചശേഷം വിമാനത്താവളത്തില്‍ ഭീതിപരത്തിയെന്ന പരാതിയോടെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. തുടര്‍ന്നാണ് ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചത്. അനവസരത്തിലുള്ള തമാശ ഇയാളുടെ യാത്രമുടക്കിയെന്നു മാത്രമല്ല ഒരുദിവസം സ്റ്റേഷനില്‍ കഴിയാനും കോടതി കയറിയിറങ്ങാനും ഇടവരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.