തണുപ്പിനെ തോല്‍പിക്കാന്‍ പുതിയ റബര്‍ ഇനം

കോട്ടയം: റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ റബര്‍ ഇനം വികസിപ്പിച്ചെടുത്തു. തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയുന്ന പുതിയ ഇനത്തിന് ആര്‍.ആര്‍.ഐ.ഐ 208 എന്നാണ് പേരിട്ടത്. തണുപ്പിനെ പ്രതിരോധിക്കുന്നതിനൊപ്പം ശക്തമായ മഴയില്‍നിന്ന് മരങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള ക്ളോണാണ് ആര്‍.ആര്‍.ഐ.ഐ 208.

തണുത്ത കാലാവസ്ഥയില്‍ രോഗം ബാധിക്കാതിരിക്കുക, ഉയര്‍ന്ന ഉല്‍പാദനം എന്നിവ ആര്‍.ആര്‍.ഐ.ഐ 208ല്‍നിന്ന് പ്രതീക്ഷിക്കുന്നു. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍.ആര്‍.ഐ.ഐ 208 പുറത്തിറക്കുന്നത്. ലോകത്താദ്യമായാണ് ഇത്തരം ക്ളോണ്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് കോട്ടയത്തെ റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.

 അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലന്‍ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയക്ളോണിന്‍െറ പിറവി. ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്ന റബര്‍ ഇനവും ഉടന്‍ പുറത്തിറക്കും.  രാജ്യത്തെ കാലാവസ്ഥാ മാറ്റമാണ് പുതിയ ക്ളോണുകള്‍ വികസിപ്പിക്കാന്‍ റബര്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നതെന്ന് ഗവേഷണ വിഭാഗം പറയുന്നു. ഗുവാഹതിയില്‍ 17ന് നടക്കുന്ന ചടങ്ങില്‍ വിത്ത് രാജ്യത്തിന് സമര്‍പ്പിക്കും. അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസിന്‍െറ (എ.എന്‍.ആര്‍.പി.സി) ഒമ്പതാമത് രാജ്യാന്തര റബര്‍ കോണ്‍ഫറന്‍സിലാണ് ഇത് പുറത്തിറക്കുക. അസം കൃഷിമന്ത്രി അതുല്‍ ബോറക്ക് നല്‍കി കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് പുതിയ ഇനം റബര്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.