തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷം ദുരഭിമാനം വെടിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യാഥാര്‍ഥ്യബോധത്തോടെ പ്രശ്നത്തെ സമീപിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വാശ്രയഫീസ് സംബന്ധിച്ച പ്രശ്നം തീരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. സ്വാശ്രയകോളജ് യു.ഡി.എഫിന്‍െറ കുട്ടിയാണ്. ആ കുട്ടി ഓരോ വര്‍ഷവും ഓരോ കുഴപ്പം സൃഷ്ടിക്കുകയാണ്. പ്രവേശത്തിലെ അവ്യക്തത മാറ്റുന്ന നിയമനിര്‍മാണമാണ് വേണ്ടത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശം അനുസരിച്ചാവണം ഇത്. അടുത്ത അധ്യയനവര്‍ഷത്തിനുമുമ്പ് പ്രതിപക്ഷവുമായി ചര്‍ച്ചചെയ്ത് ഇതില്‍ തീരുമാനമെടുക്കണം. മാനേജ്മെന്‍റുകളുടെ സമ്മതമില്ലാതെ തീരുമാനം അടിച്ചേല്‍പ്പിച്ചാല്‍ അത് ചോദ്യംചെയ്യപ്പെടും. ഇതിനിടെയാണ് എം.ഇ.എസ് ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു എന്നറിയിച്ച് പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും എം.കെ. മുനീറും മുഖ്യമന്ത്രിയെ കണ്ടത്. അവര്‍ ഫീസ് കുറക്കാമെന്ന് അറിയിച്ചതിനാല്‍ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ മാനേജ്മെന്‍റുകള്‍ ഫീസ് കുറക്കാനില്ളെന്നാണ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ പിന്നെന്താണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
പരിയാരത്തെ 30 വിദ്യാര്‍ഥികളുടെ ഫീസ് കുറച്ചാല്‍ നിരാഹാരസമരം അവസാനിപ്പിക്കാമെന്നാണ് പ്രതിപക്ഷം പറയുന്നത്. 30 പേര്‍ക്ക് മാത്രം ഫീസ് കുറച്ചാല്‍ ബാക്കിയുള്ളവര്‍ കോടതിയെ സമീപിക്കില്ളേയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.