കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (ഫാക്ട്)ചുമതലയേല്‍ക്കാന്‍ എത്തിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്ന് ഡയറക്ടര്‍ക്ക് യൂനിയന്‍ നേതാക്കളുടെ മുന്നറിയിപ്പ്. പുതിയ ഡയറക്ടറായ അശോക് കുമാര്‍ വര്‍മക്കാണ് നിയമന ഉത്തരവ് കൈപ്പറ്റും മുമ്പ് നേതാക്കളുടെ ഭീഷണിക്കത്ത് ലഭിച്ചത്. ഫാക്ടിന്‍െറ സി.എം.ഡി ജയ് വീര്‍ ശ്രീവാസ്തവയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണിക്കത്ത് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ വായിച്ചുകേള്‍പിക്കുകയും ചെയ്തു.
‘ജയ് വീര്‍ ശ്രീവാസ്തവയുടെ പിണിയാളായ താന്‍ ഫാക്ടില്‍ കാലു കുത്തില്ല. ഞങ്ങളുടെ ഭീഷണി വകവെക്കാതെ ചുമതല ഏല്‍ക്കാനാണ് തീരുമാനമെങ്കില്‍ രണ്ട് കാലും തല്ലിയൊടിക്കും. ഞങ്ങളുടെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ട് ഒരു പൊലീസുകാരനും ഞങ്ങളെ ഒരു ചുക്കും ചെയ്യില്ല. ഇവിടെ ഞങ്ങള്‍ പറയുന്നതേ നടക്കൂ’ -ഇങ്ങനെ പോകുന്നു കത്തിലെ വാചകങ്ങള്‍. അതേസമയം, യൂനിയന്‍െറ പേരില്ലാതെയാണ് ഭീഷണി.
കത്തിന്‍െറ പകര്‍പ്പ് മുഖ്യമന്ത്രിക്ക് കൈമാറിയതായും ശ്രീവാസ്തവ വെളിപ്പെടുത്തി. ശക്തമായ നിലപാട് സ്വീകരിച്ച് ഫാക്ടിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും മാനേജ്മെന്‍റ് തലത്തിലും നടക്കുമ്പോഴാണ് ചില യൂനിയന്‍ നേതാക്കള്‍ ഭീഷണിയുമായി രംഗപ്രവേശം ചെയ്തതെന്നും ശ്രീവാസ്തവ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.