നെടുമ്പാശ്ശേരി: വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍നിന്ന് നെടുമ്പാശ്ശേരിയിലത്തെി കോഴിക്കോട് വഴി ബഹ്റൈനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. സ്വര്‍ണക്കടത്ത് സംഘത്തില്‍പെട്ടവര്‍ തമ്മിലെ തര്‍ക്കത്തത്തെുടര്‍ന്ന് ആരോ രഹസ്യവിവരം നല്‍കിയതുകൊണ്ടാണ് ഇത് പിടികൂടാന്‍ കഴിഞ്ഞത്.
വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴാണ് സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്.പരിശോധന നടത്തിയപ്പോഴേക്കും ഈ സീറ്റിലുണ്ടായിരുന്ന യാത്രക്കാരന്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി വിമാനത്താവളം വിട്ടിരുന്നു.
സീറ്റിനടിയില്‍ ഒമ്പത് പൊതികളിലായാണ് സ്വര്‍ണം ഒളിപ്പിച്ചത്. നെടുമ്പാശ്ശേരിയില്‍നിന്ന് കയറിയ ഏതെങ്കിലും യാത്രക്കാരന്‍ വഴി കോഴിക്കോട്ട് ഇറക്കാന്‍ ലക്ഷ്യമിട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഈ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയവരിലേക്കും ഇവിടെനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത മറ്റു ചിലരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാരെ ഉപയോഗപ്പെടുത്തി പുറത്തുകടത്തലായിരുന്നോ ലക്ഷ്യമെന്ന സംശയത്തില്‍ ആ ദിശയിലും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.