ആന്‍റണിയെ പിണറായി കുറ്റപ്പെടുത്തുന്നത് സ്വന്തം പരാജയം മറച്ചുവെക്കാന്‍ –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്വാശ്രയ മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എ.കെ. ആന്‍റണിയുടെ കാലത്തെ കരാറാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ ആക്ഷേപം സ്വന്തം പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു.

സ്വാശ്രയ മേഖലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് വര്‍ധിച്ച സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിന് കഴിയാതെ പോയതുമൂലം ഉന്നത വിദ്യാഭ്യാസം തേടി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടുപോകുന്ന ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാനാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ആന്‍റണി സര്‍ക്കാര്‍ തീരുമാനിച്ചത്. 2001 വരെ കേരളത്തില്‍ ആകെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജും 12 എന്‍ജിനീയറിങ് കോളജും മാത്രമാണ് ഉണ്ടായിരുന്നത്.

ഇതിനു പുറമേ ഇപ്പോള്‍ 24 സ്വാശ്രയ മെഡിക്കല്‍ കോളജുകളും 119 എന്‍ജിനീയറിങ് കോളജുകളും  ഒട്ടനവധി നഴ്സിങ്, ഫാര്‍മസി, മാനേജ്മെന്‍റ് സ്റ്റഡീസ് സ്ഥാപനങ്ങളും ഉണ്ടായതിനു കാരണം ആന്‍റണി സര്‍ക്കാറിന്‍െറ തീരുമാനമാണ്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം പിണറായി സര്‍ക്കാറിന് തന്നെയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചര്‍ച്ചകള്‍ക്ക് പോയതുമൂലം മാനേജ്മെന്‍റിന്‍െറ അമിത ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങേണ്ടി വന്നു. ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.