തച്ചങ്കരിയുടെ അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവുണ്ടെന്ന് വിജിലന്‍സ്

കൊച്ചി: എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയുടെ അനധികൃത സ്വത്തു സമ്പാദനത്തിന് തെളിവുണ്ടെന്ന് വിജിലന്‍സ് ഹൈകോടതിയില്‍. 2003- 2007 കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും ഇക്കാര്യം അന്വേഷിച്ച് നല്‍കിയ കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും വിജിലന്‍സ് ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാലന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. തച്ചങ്കരി 64,70,891 രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്. അനധികൃത സ്വത്ത്സമ്പാദനം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി ഹരജി നല്‍കിയിരുന്നു. പലയിടങ്ങളില്‍നിന്ന് പണം ലഭിച്ചത് സംബന്ധിച്ച വിശദീകരണങ്ങളല്ലാതെ തെളിയിക്കാന്‍ മതിയായ രേഖകളില്ളെന്ന് വിശദീകരണ പത്രികയില്‍ പറയുന്നു. 2006ല്‍ ഭൂസ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. 2013 ജൂണ്‍ ഏഴിന് കേന്ദ്ര സര്‍ക്കാറില്‍നിന്ന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച ശേഷമാണ് ഈ കേസില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. കേസെടുത്തതിനത്തെുടര്‍ന്ന് തച്ചങ്കരിയെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ചങ്ങനാശേരിയിലെ ഭൂമി വിറ്റതില്‍ 50 ലക്ഷം രൂപ ലഭിച്ചെന്ന് പറയുന്നെങ്കിലും സഹോദരന്മാര്‍ക്കുകൂടി അവകാശമുള്ള ഈ ഭൂമി വിറ്റതില്‍ 16.66 ലക്ഷമാണ് തന്‍െറ വിഹിതമായി ആദായ നികുതി റിട്ടേണില്‍ കാണിച്ചിട്ടുള്ളത്. അമ്മയില്‍നിന്ന് പലപ്പോഴായി 27.32 ലക്ഷം ലഭിച്ചിട്ടുണ്ടെന്ന് പറയുന്നെങ്കിലും രേഖകളോ തെളിവുകളോ ഇല്ല. സഹോദരിയില്‍നിന്ന് 2,35,174 രൂപ ലഭിച്ചതായി പറയുന്നുണ്ടെങ്കിലും വിശദാംശങ്ങളില്‍ ഇതുള്‍പ്പെടുത്തിയിട്ടില്ല. വിജിലന്‍സ് പരിശോധന നടത്തിയ കാലയളവില്‍ തന്‍െറയും കുടുംബത്തിന്‍െറയും ജീവിതച്ചെലവുകള്‍ വഹിച്ചത് ഭാര്യയാണെന്നാണ് തച്ചങ്കരിയുടെ അവകാശവാദം. തന്‍െറ ശമ്പളത്തില്‍നിന്ന് ഇതിനായി ചെലവിടേണ്ടിവന്നിട്ടില്ളെന്നും പറയുന്നു. എന്നാല്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ജീവിതച്ചെലവിന് ഭാര്യയെ ആശ്രയിച്ചെന്ന വാദം വിശ്വസനീയമല്ല. അന്വേഷണത്തില്‍ അനധികൃത പണസമ്പാദനം തെളിഞ്ഞ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന ഹരജി അനുവദിക്കാനാവില്ളെന്നും വിശദീകരണ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.