പടന്നക്കാട്​ മേൽപാലത്തി​െൻറ ടോൾ പിരിവ്​ നിർത്തിവെക്കും

കാസർകോട്​: കാസർകോട് ജില്ലയിലെ പടന്നക്കാട് റെയിൽവേ മേൽപാലത്തിലെ ടോൾ ഇന്ന് രാത്രി 12 മണി മുതൽ നിർത്തലാക്കിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ടോളുകളും നിർത്തലാക്കണമെന്ന്​  കേന്ദ്രത്തോട്​ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. 2011 ഡിസംബറിലായിരുന്നു മേൽപാലം ഉദ്​ഘാടനം ചെയ്​തത്​. മേൽപാലത്തി​െൻറ ഉയർന്ന ടോൾ നിരക്ക്​ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ നിരവധി സംഘടനകൾ നേരത്തെ രംഗത്ത്​ വന്നിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.