?. ?????? ??????

സൈനികന്‍െറ മൃതദേഹാവശിഷ്ടം രണ്ടര പതിറ്റാണ്ടിനുശേഷം നാട്ടിലത്തെിക്കുന്നു

കോട്ടയം: രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച സൈനികന്‍െറ മൃതദേഹാവശിഷ്ടം രണ്ടരപതിറ്റാണ്ടിനുശേഷം ജന്മനാട്ടിലത്തെിക്കുന്നു. വ്യാഴാഴ്ച നാട്ടിലത്തെിക്കുന്ന മൃതദേഹം മാതാവിന്‍െറ ആഗ്രഹപ്രകാരം ഇടവക ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും. 1992 ജൂണ്‍ 12നു ചക്കബാമയില്‍ നാഗാലന്‍ഡ് ബോഡോ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഗൂര്‍ഖ റൈഫ്ള്‍സ് സെക്കന്‍ഡ് ലെഫ്റ്റനന്‍റായിരുന്ന പാലാ കാഞ്ഞിരമറ്റം ഏഴാച്ചേരില്‍ ഇ. തോമസ് ജോസഫ് കൊല്ലപ്പെട്ടത്. തോമസ് ജോസഫിന്‍െറ മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമം ബന്ധുക്കള്‍ നടത്തിയെങ്കിലും ദുഷ്കരമായതിനാല്‍ അതിനുള്ള ശ്രമം ഉപേക്ഷിച്ചു. ഷില്ളോങ്ങില്‍ മിലിട്ടറി എന്‍ജിനീയറിങ് ഡിവിഷനില്‍ സുബേദാര്‍ മേജറായിരുന്ന എ.ടി. ജോസഫ് ചക്കബാമയിലത്തെി മകന്‍െറ മൃതദേഹം അവിടെ മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു.

പിതാവിന്‍െറ പാത പിന്‍തുടര്‍ന്നു സൈന്യത്തിലത്തെിയ മകന്‍െറ അകാലമരണത്തിനൊപ്പം അവസാനമായി ഒരു നോക്ക് കാണാനാകാത്തതും മാതാവ് ത്രേസ്യാമ്മക്ക് പതിറ്റാണ്ടുകളായി നീറുന്ന വേദനയായിരുന്നു. പലതവണ മകന്‍െറ കബറിടം കാണാന്‍ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം ത്രേസ്യാമ്മക്ക് തടസ്സമായി. ഇതിനിടയില്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ (ഐ.എം.എ) ഡെറാഡൂണിലെ 1978 പ്രഥമ ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുചേരലിനുവേണ്ടിയുള്ള അന്വേഷണമാണ് തോമസിന്‍െറ കുടുംബാംഗങ്ങളെ കണ്ടത്തെിയത്. ഈ വേളയിലാണു ത്രേസ്യാമ്മ ആഗ്രഹം ആര്‍മി ഉദ്യോഗസ്ഥരോടു പങ്കുവെച്ചത്. അന്വേഷണത്തില്‍ ചക്കബാമയിലെ കല്ലറ കണ്ടത്തെി. സംഭവം കേട്ടറിഞ്ഞ സഹപ്രവര്‍ത്തകരും ഇപ്പോള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥരുമായവര്‍ ഇവരുടെ സഹായത്തിനത്തെി.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് തോമസ് ജോസഫിന്‍െറ മാതാപിതാക്കള്‍ക്കും രണ്ടു സഹോദരിമാര്‍ക്കും വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു. എ.ടി. ജോസഫ്, ത്രേസ്യാമ്മ, മേരി ജോസഫ്, റോസമ്മ ജോസഫ് എന്നിവര്‍ക്ക് നെടുമ്പാശ്ശേരിയില്‍നിന്ന് ബംഗളൂരു-കൊല്‍ക്കത്ത-ബിമാപുര്‍ വഴി കൊഹിമ വരെ വിമാനത്തിലും തുടര്‍ന്നു കരസേനയുടെ സഹായത്തോടെ റോഡ് മാര്‍ഗം ചക്കബാമയിലെ കല്ലറയിലും എത്താന്‍ സൗകര്യം ലഭിച്ചു. വ്യാഴാഴ്ച നാട്ടിലത്തെിക്കുന്ന മൃതദേഹാവശിഷ്ടം പാലാ കാഞ്ഞിരമറ്റം മാര്‍ശ്ളീബാ പള്ളിസെമിത്തേരിയില്‍ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.