സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം; ഫീസ് വര്‍ധനവോടെ ധാരണ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തില്‍ ഫീസ് വര്‍ധനവോടെ സര്‍ക്കാറും മാനേജ്മെന്‍റുകളും അന്തിമ ധാരണയിലത്തെി. മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ രണ്ട് മാനേജ്മെന്‍റ് അസോസിയേഷനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.  മെഡിക്കലില്‍ 20 ശതമാനം സീറ്റില്‍ ബി.പി.എല്‍, എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക്  25000 രൂപക്കും 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപക്കുമായിരിക്കും പ്രവേശം. 35 ശതമാനം വരുന്ന മാനേജ്മെന്‍റ് ക്വാട്ടയില്‍ 11 ലക്ഷവും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 15 ലക്ഷവുമായിരിക്കും ഫീസ്.

ഡെന്‍റലില്‍ 20 ശതമാനം സീറ്റില്‍ കുറഞ്ഞ ഫീസിലായിരിക്കും പ്രവേശം. ഇതില്‍ ആറ് ശതമാനം സീറ്റില്‍ ബി.പി.എല്‍, എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക്  23000 രൂപക്കും 14 ശതമാനം സീറ്റില്‍ 44000 രൂപക്കും പ്രവേശം നല്‍കും. 30 ശതമാനം സീറ്റില്‍ 2.10 ലക്ഷമായിരിക്കും ഫീസ്. മാനേജ്മെന്‍റ് ക്വാട്ടയില്‍ അഞ്ച് ലക്ഷവും എന്‍.ആര്‍.ഐ ക്വാട്ടയില്‍ ആറ് ലക്ഷവുമാണ് ഫീസ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിക്ക സീറ്റുകളിലും ഫീസ് വര്‍ധയുണ്ട്. മെഡിക്കലിലും ഡെന്‍റലിലും  20 ശതമാനം വീതം സീറ്റില്‍  പഴയ ഫീസ് നിലനിര്‍ത്തി. മെഡിക്കലില്‍ മെറിറ്റിലെ 30 ശതമാനം സീറ്റില്‍ കഴിഞ്ഞ വര്‍ഷം ഈടാക്കിയ 1.85 ലക്ഷമാണ് ഇത്തവണ 2.5 ലക്ഷമായി ഉയര്‍ന്നത്. 8.5 ലക്ഷം രൂപയുണ്ടായിരുന്ന മാനേജ്മെന്‍റ് സീറ്റില്‍ ഇത്തവണ 11 ലക്ഷവും 12.5 ലക്ഷമുണ്ടായിരുന്ന എന്‍.ആര്‍.ഐയില്‍ ഇത്തവണ 15 ലക്ഷവുമായി ഉയര്‍ന്നു. ഡെന്‍റലില്‍ 30 ശതമാനം മെറിറ്റ് സീറ്റില്‍ 1.75 ലക്ഷം ഫീസുണ്ടായിരുന്നത് ഇത്തവണ 2.10 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 4.75 ലക്ഷം ഫീസായിരുന്നു മാനേജ്മെന്‍റ് ക്വാട്ടയിലെങ്കില്‍ ഇത്തവണയിത് അഞ്ച് ലക്ഷവും എന്‍.ആര്‍.ഐ ക്വാട്ടയില്‍ കഴിഞ്ഞ വര്‍ഷം 5.75 ലക്ഷമുള്ളത് ഇത്തവണ ആറ് ലക്ഷവുമാക്കി. 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളും 14 ഡെന്‍റല്‍ കോളജുകളുമാണ് സര്‍ക്കാറുമായി ധാരണയിലത്തെിയത്. അവശേഷിക്കുന്ന നാല്് മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍  അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

മെഡിക്കലില്‍ അസീസിയ, ട്രാവന്‍കൂര്‍, കരുണ, കെ.എം.സി.ടി കോളജുകളാണ് സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. പ്രവേശ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ടതിനേക്കാള്‍ കൂടുതല്‍ കോളജുകള്‍ സര്‍ക്കാറുമായി കരാറിലത്തെിയ സാഹചര്യത്തില്‍ കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 210 ല്‍ നിന്നും 460 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.