മലബാര്‍ സിമന്‍റ്സ് അഴിമതി: എം.ഡിയുടെ ഓഫിസില്‍ മിന്നല്‍ പരിശോധന

പാലക്കാട്: അഴിമതികേസില്‍ പ്രതികളായ മലബാര്‍ സിമന്‍റ്സ് മേധാവികളുടെ ഓഫിസിലും വസതികളിലും വിജിലന്‍സിന്‍െറ മിന്നല്‍ പരിശോധന. എം.ഡി കെ. പത്മകുമാറിന്‍െറ ഓഫിസിലും ഗെസ്റ്റ് ഹൗസിലും ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫിന്‍െറ ഓഫിസിലും ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്) ജി. വേണുഗോപാലിന്‍െറ വീട്ടിലും ഓഫിസിലുമാണ് റെയ്ഡ് നടന്നത്. പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി കെ. സുകുമാരന്‍െറ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ ആറിടങ്ങളിലായി പരിശോധന നടന്നത്. കേസിന് ബലം നല്‍കുന്ന ചില രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തതായി സൂചനയുണ്ട്.

മൂന്ന് സി.ഐമാര്‍ ഉള്‍പ്പെടെ 30 പേരടങ്ങുന്ന സംഘമാണ് ഒരേസമയം വിവിധ സ്ഥലങ്ങളില്‍ പരിശോധിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നത്. എം.ഡി കെ. പത്മകുമാര്‍ ഉള്‍പ്പെടെ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്ന് അഴിമതി കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹൈകോടതി നിര്‍ദേശപ്രകാരമാണ് മലബാര്‍ സിമന്‍റ്സ് മേധാവികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.