വിജിലൻസ്​ റെയ്​ഡ്​ രാഷ്​ട്രീയ പകപോക്കൽ –ബാബു

​െകാച്ചി: വിജിലൻസ്​ റെയ്​ഡ്​ രാഷ്​ട്രീയ പകപോക്കലാണെന്നും എഫ്​​.െഎ.ആറിലെ ആക്ഷേപങ്ങൾ അടിസ്​ഥാന രഹിതമാണെന്നും മുൻ എക്​സൈസ്​ മന്ത്രി കെ. ബാബു. അനധികൃതമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. ത​​െൻറ വീട്ടിൽ നിന്ന്​ ഒന്നരലക്ഷം രൂപ മാത്രമാണ്​ കണ്ടെടുത്തത്​. വലിയൊരു തുകയല്ല അത്​. അതിന്​ കണക്കുണ്ട്​. ഇത്രയും റെയ്​ഡ്​ നടത്തിയിട്ടും കൂടുതലൊന്നും കണ്ടെത്തിയിട്ടി​ല്ല എന്നതുതന്നെ ത​​െൻറ നിരപരാധിത്വം തെളിയിക്കുന്നതാണ്​. ഞാനൊരു സാധാരണ രാഷ്​ട്രീയക്കാരനാണ്​. അങ്ങേയറ്റം തേ​ജോവധം ചെയ്യുന്ന നടപടിയാണ്​ തനിക്കുമേൽ ഉണ്ടായിട്ടുള്ളത്​. മോഹൻ എന്നയാ​ളെ എ​​െൻറ ബിനാമിയായി ചിത്രീകരിച്ചത്​ അത്ഭുതകരമായി തോന്നി. എന്നെ വേട്ടയാടുന്നതുപോലെ അവരെയും വേട്ടയാടുന്നത്​ അങ്ങേയറ്റം ദൗർഭാഗ്യകരമാണ്​.

എല്ലാം നിയമപരമായി നേരിടുമെന്ന്​ ബാബു പറഞ്ഞു. ഇപ്പോൾ നടക്കുന്നത്​ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ്​. എനിക്ക്​ അനധികൃത സ്വത്തും ബിനാമി ഇടപാടും ഇല്ല. ​ഒരു പരിശോധനയുമില്ലാതെയാണ്​ തനിക്കെതിരെ വിജിലൻസ്​ അന്വേഷണം നടത്തിയത്​. എ​​െൻറ പേരിലുള്ള സമ്പാദ്യത്തിന്​ ഇൻകംടാക്​സ്​ റി​േട്ടൺ നൽകിയിട്ടുണ്ട്​. തേനിയിലെ ഭൂമി ഇടപാട്​ ബിജു രമേശ്​ ഉന്നയിച്ച ആരോപണം മാത്രമാണ്​. തനിക്ക്​ സംസ്​ഥാനത്തോ കേരളത്തിന്​ പുറത്തോ വിദേശത്തോ യാതൊരു നിക്ഷേപമോ ബിസിനസ്​ പങ്കാളിത്തമോ ഇല്ല. പക്ഷേ 25 കൊല്ലത്തെ എം.എൽ.എ നിലയിൽ എല്ലാ ബിസിനസുകാരെയും അറിയാമെന്നും കെ. ബാബു പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.