സ്വാശ്രയ മെഡി.കോളജുകള്‍ സര്‍ക്കാറുമായി കരാറിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശത്തില്‍ ഇടഞ്ഞുനിന്ന നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍കൂടി സര്‍ക്കാറുമായി കരാറിലേക്ക്. കൊല്ലം അസീസിയ, ട്രാവന്‍കൂര്‍, പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ കൂടിയാണ് കരാര്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചത്. തിങ്കളാഴ്ചയോടെ കോളജ് അധികൃതര്‍ തിരുവനന്തപുരത്തത്തെി കരാറില്‍ ഒപ്പിടുമെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ മുഴുവനും ഏറെ വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാറുമായി കരാറിലത്തെും.

കഴിഞ്ഞവര്‍ഷം ഒട്ടേറെ കോളജുകള്‍ സ്വന്തം നിലക്കായിരുന്നു പ്രവേശം നടത്തിയത്. കഴിഞ്ഞദിവസം സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍നിന്ന് നാല് കോളജുകള്‍ വിട്ടുനിന്നിരുന്നു. ഇതില്‍ ട്രാവന്‍കൂര്‍, അസീസിയ കോളജുകള്‍ ആദ്യം കരാറിലത്തൊന്‍ സന്നദ്ധത അറിയിച്ചു. പിന്നാലെയാണ് മറ്റ് രണ്ട് കോളജുകള്‍ കൂടി കരാറിലേക്ക് വന്നത്. ഇതോടെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷനുകീഴിലെ 18 കോളജുകളും സര്‍ക്കാറുമായി കരാറിലത്തെും.

സമീപകാലത്ത് ആദ്യമായാണ് ഇത്രയും കോളജുകളെ കരാറില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞത്. ഇതുവഴി 360 ഒ.ബി.സി/ എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫീസായ 25,000 രൂപക്കും 540 വിദ്യാര്‍ഥികള്‍ക്ക് 2.5 ലക്ഷം രൂപക്കും മെഡിക്കല്‍ പഠനത്തിന് അവസരമൊരുങ്ങും. ഈ സീറ്റുകളിലേക്കെല്ലാം സംസ്ഥാന പ്രവേശപരീക്ഷയുടെ റാങ്ക് പട്ടികയില്‍നിന്നാകും അലോട്ട്മെന്‍റ്.

മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി കോടതി സ്റ്റേ ചെയ്തെങ്കിലും കൂടുതല്‍ കോളജുകളെ കരാറില്‍ എത്തിക്കാനായത് സര്‍ക്കാറിന് നേട്ടമായി. ഫീസില്‍ മുന്‍ വര്‍ഷങ്ങളിലെ വര്‍ധനയുടെ അനുപാതം ഇത്തവണ വര്‍ധിപ്പിച്ചത് സര്‍ക്കാറിന് തിരിച്ചടിയുമായി. കരാറില്‍ എത്തിയില്ളെങ്കില്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് കോളജുകള്‍ക്ക് സര്‍ക്കാര്‍ അനൗദ്യോഗികമായി സന്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ മാനേജ്മെന്‍റ് അസോസിയേഷനും ഇതുസംബന്ധിച്ച് അംഗങ്ങളായ കോളജ് മാനേജ്മെന്‍റുകള്‍ക്ക് നിര്‍ദേശം നല്‍കി.

കരാറില്‍നിന്ന് വിട്ടുനില്‍ക്കുന്നത് വഴി നേരിട്ടേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് അസോസിയേഷന്‍ ഉത്തരവാദിയാകില്ളെന്നായിരുന്നു ഭാരവാഹികള്‍ കോളജുകളെ അറിയിച്ചത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ വര്‍ഷങ്ങളായി സ്വന്തംനിലക്ക് പ്രവേശം നടത്തുന്നവയാണ്. ഇവരുടെ പാത പിന്തുടര്‍ന്നാണ് ചില കോളജുകള്‍കൂടി പ്രവേശം നടത്തിയിരുന്നത്. നീറ്റ് പട്ടികയില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നല്‍കണമെന്ന സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള നടപടികളുമാണ് സ്വാശ്രയ കോളജുകളെ ഇത്തവണ പ്രവേശകാര്യത്തില്‍ സര്‍ക്കാറിന്‍െറ വരുതിയിലത്തെിച്ചത്.

കൃസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്‍റ് ഫെഡറേഷനുകീഴിലെ കോളജുകള്‍ നേരത്തെതന്നെ സര്‍ക്കാറുമായി ധാരണയിലത്തെി. കല്‍പിത സര്‍വകലാശാല പദവിയുടെ പേരില്‍ സ്വന്തംനിലക്ക് പ്രവേശവുമായി മുന്നോട്ടുപോകുന്ന അമൃത മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ സര്‍ക്കാറും ജെയിംസ് കമ്മിറ്റിയും നിയമവശം പരിശോധിച്ചുവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.