അങ്കമാലി: മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയതിനത്തെുടര്‍ന്ന് വടക്കാഞ്ചേരി മുതല്‍ കറുകുറ്റിവരെ അപകടഭീഷണിയുള്ള പാളങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലി ഞായറാഴ്ച തുടങ്ങും. അപകടാവസ്ഥയുള്ള ഭാഗങ്ങളില്‍ സ്ഥാപിക്കാന്‍ 260 മീറ്റര്‍ നീളമുള്ള 56 റെയിലുകളടങ്ങിയ ഗുഡ്സ് ട്രെയിന്‍ വടക്കാഞ്ചേരിയില്‍ എത്തി. ഇവിടെ പാളങ്ങള്‍ ഇറക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുളങ്കുന്നത്തുകാവ്, പൂങ്കുന്നം, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, നെല്ലായി, ഇരിങ്ങാലക്കുട, ചാലക്കുടി, മുരിങ്ങൂര്‍, കൊരട്ടി, കറുകുറ്റി തുടങ്ങി അങ്കമാലിവരെ സ്റ്റേഷന്‍ പരിധിയിലായിരിക്കും റെയിലുകള്‍ ഇറക്കുക. കറുകുറ്റിയിലത്തൊന്‍ രണ്ടാഴ്ചയോളം താമസമുണ്ടാകും.
അല്‍ട്രാസ്കാനിങ് യന്ത്രമുപയോഗിച്ച് സൂക്ഷ്മപരിശോധന നടത്തി വിള്ളല്‍ സാധ്യത, ബലക്ഷയം തുടങ്ങിയവ കണ്ടത്തെി ക്ളാമ്പടിച്ച് ഒ.ബി.എസ് ( ഒബ്സര്‍വേഷന്‍) രേഖപ്പെടുത്തിയ ഭാഗങ്ങളിലാണ് റെയിലുകള്‍ മാറ്റുന്നത്. അറ്റകുറ്റപ്പണി ആരംഭിക്കുമ്പോള്‍ പാസഞ്ചര്‍ അടക്കമുള്ള ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കാന്‍ സാധ്യതയുണ്ട്. ട്രെയിനുകളുടെ വേഗനിയന്ത്രണം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.