കോഴിക്കോട്: മക്കളെ പോറ്റുന്നതിന്‍െറ മാഹാത്മ്യം ചിത്രീകരിക്കുന്ന ‘പെണ്ണുയിരിന്‍െറ പ്രത്യയശാസ്ത്രം’ എന്ന ഏകാങ്ക നാടകം ഞായറാഴ്ച കോഴിക്കോട്ട് അരങ്ങിലത്തെും. നാല്‍പത്തഞ്ച് വര്‍ഷമായി നഗരത്തിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായ യൂക്കിന്‍െറ ഏറ്റവും പുതിയ നാടകമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കളിപ്പാട്ടങ്ങളെക്കുറിച്ചും അവരോട് പറയുന്ന കഥകളെക്കുറിച്ചും വര്‍ത്തമാനങ്ങളെക്കുറിച്ചും അമ്മമാര്‍ ഏറെ ബോധവതികളായിരിക്കണമെന്ന സന്ദേശമാണ് നാടകം നല്‍കുന്നത്. അമ്മ പറയുന്ന സത്യവും അമ്മ പറയുന്ന കള്ളവും കുട്ടികളെ ഏറെ സ്വാധീനിക്കുമെന്ന് നാടകം പറയാതെ പറയുന്നു.
പുരാണം, ചരിത്രം, കാലികം എന്നീ കാലഘട്ടങ്ങളിലൂടെ കടന്നുപോവുന്ന എട്ട് സ്ത്രീകളെയാണ് നാടകത്തിലെ കഥാപാത്രം അവതരിപ്പിക്കുന്നത്. പോറ്റലിന്‍െറ പുണ്യത്തെ അവതരിപ്പിക്കുന്നുവെന്നതാണ് കഥാപാത്രങ്ങളുടെ സാമ്യത. മഹാഭാരതത്തിലെ അമ്മമാരായ ഗാന്ധാരി, ദുശ്ശള, കുന്തി, ചരിത്രത്തിലെ വനിതകളായ ശക്തന്‍ തമ്പുരാന്‍െറ പോറ്റമ്മ, ഉണ്ണിയാര്‍ച്ച എന്നിവരോടുമൊപ്പം ആധുനിക അമ്മമാരും രംഗത്തത്തെുന്നു.
കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നാടകനടി അജിത നമ്പ്യാരാണ് പെണ്ണുയിരിന്‍െറ പ്രത്യയശാസ്ത്രത്തില്‍ വേഷമിടുന്നത്. കോഴിക്കോട് പറമ്പില്‍ ബസാറില്‍ താമസിക്കുന്ന ഇവര്‍ കഴിഞ്ഞ 25 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ്. പ്രമുഖ നാടകപ്രവര്‍ത്തകനും സിനിമാനടനുമായ വിജയന്‍ വി. നായരാണ് നാടകം സംവിധാനം ചെയ്യുന്നത്.എം.കെ. രവിവര്‍മയാണ് നാടകരചയിതാവ്. ടൗണ്‍ഹാളില്‍ വൈകീട്ട് 6.30നാണ് പ്രദര്‍ശനം. 1970ല്‍ വിജയന്‍ വി.നായര്‍ സംവിധാനം ചെയ്ത തൃഷ്ണ എന്ന നാടകത്തിലൂടെയാണ് കോഴിക്കോടിന്‍െറ സാംസ്കാരിക പരിസരങ്ങളില്‍ യൂക്കിന്‍െറ രംഗപ്രവേശം.
അദ്ദേഹത്തോടൊപ്പം പി. ബാലചന്ദ്രന്‍, ടി.വൈ. മുരളി, ടി.പി. ചന്ദ്രമോഹന്‍, ടി.വൈ. സേതു, ഹരിദാസ് ചേറ്റട, ദേവദാസ് എന്നിവര്‍ ചേര്‍ന്നാണ് സമിതിക്ക് രൂപം നല്‍കിയത്. നാലരപ്പതിറ്റാണ്ടിനിടയില്‍ അവതാരം, നാമമാത്ര അശോകന്‍, സംഘഗാനം തുടങ്ങി 30ലേറെ നാടകങ്ങള്‍ അവതരിപ്പിച്ചു. നിരവധി തവണ സംഗീത നാടക അക്കാദമി അവാര്‍ഡുകളും യൂക്കിന്‍െറ നാടകങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശ്യാമപ്രസാദ്, ജോസ് ചിറമ്മല്‍ തുടങ്ങിയവരെല്ലാം യൂക്കിലൂടെയാണ് നാടകത്തില്‍ അരങ്ങേറ്റം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.