വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ സുധീരന്‍

കണ്ണൂർ: മുന്‍ മന്ത്രി കെ.ബാബുവിൻെറ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്‍. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ അസ്ലമിൻെറ വീട് സന്ദർശിക്കുന്നതിനായി എത്തിയ സുധീരൻ സർക്കാറിനെതിരെ രൂക്ഷവിമർശം ഉന്നയിച്ചു. അസ്ലം വധക്കേസിൽ പ്രതികളെ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും സർക്കാറിൻെറ പൊലീസ് നയം കേരളത്തെ ചോരക്കളമാക്കുന്നുവെന്നും അദ്ദേഹം വിമർശമുന്നയിച്ചു.

ബാബുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു.പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനുമാ‍യി വിജിലൻസിനെ ഉപയോഗിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ഉമ്മൻചാണ്ടി. പകപോക്കൽ നടപടിയാണിതെന്നും തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും ഉമ്മൻചാണ്ടി അറിയിച്ചിരുന്നു. ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ലെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ ബാബുവിന് തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ തള്ളാതെയും കൊള്ളാതെയും സുധീരൻ ഇന്നലെയും ഇന്നുമായി മൗനം തുടരുകയാണ്.

 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT