തിരുവനന്തപുരം: സി.പി.എമ്മിലെ അധികാരത്തര്‍ക്കത്തിന് തടയിടാന്‍ ആര്‍എസ്എസിനെ കരുവാക്കി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് കോടിയേരി ബാലകൃഷ്ണനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും കുമ്മനം ആരോപിച്ചു.
ഈ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമന്ന് എല്ലാ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുകയാണ്. സംയമനം പാലിക്കുന്നത് ഭീരുത്വം കൊണ്ടല്ല. ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ചുമതലയുള്ളതിനാലാണ്. ചെയ്യുന്നതൊന്നും വിജയിക്കാത്തതിന്‍റെ ജാള്യത മറക്കാനാണ് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർക്കെതിരെ ആയുധമെടുക്കാൻ സംസ്ഥാന സെക്രട്ടറി തന്നെ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
പിണറായിയുടെ ഏകാധിപത്യ രീതിയിൽ സഹമന്ത്രിമാർ പോലും അസംതൃപ്തരാണ്. മുഖ്യമന്ത്രിക്ക് കണ്ണൂർ ലോബിയെ മാത്രമാണ് വിശ്വാസം. ഇതിനെതിരെ പാർട്ടിക്കുള്ളിൽ അസംതൃപ്തി പുകയുകയാണ്. ഇടതു ഭരണത്തിൻ കീഴിൽ മുമ്പൊരിക്കലും സംഭവിക്കാത്ത രീതിയിൽ പാർട്ടി സെക്രട്ടറിയും എ.കെ.ജി സെന്‍ററും അവഗണിക്കപ്പെട്ടിരിക്കുന്നു. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് പാർട്ടി സെക്രട്ടറി തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി കളം നിറയാൻ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പ്രസംഗത്തിനു ശേഷമാണ് ഏറക്കാലത്തിന് ശേഷം കണ്ണൂരിൽ അക്രമം വ്യാപകമായത്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാത്ത കോടിയേരി അക്രമത്തിന് പ്രേരണ നൽകി അണികളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ്.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ കോടിയേരിയുടെ പ്രസംഗം. കോടിയേരിയുടെ പ്രസ്താവന സമാധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ്. അധികാരത്തിന്‍റെ ഹുങ്കിൽ അമ്പലങ്ങള്‍ കയ്യേറാമെന്ന സി.പി.എം ആഗ്രഹം വിലപ്പോവില്ല. ഇതിനെ അർഹിക്കുന്ന ഗൗരവത്തിൽ പൊതുസമൂഹം കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് ബി.ജെ.പി വിശ്വസിക്കുന്നത്.
നിരപരാധിയായ ആർഎസ്എസ് പ്രവർത്തകനെ ഇല്ലാതാക്കിയ സിപിഎം പ്രവർത്തകർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. ആശയത്തെ ആയുധം കൊണ്ട് നേരിടുക നമ്മുടെ ശൈലിയല്ലാത്തതിനാൽ ആരും പ്രതിഷേധത്തിന് ജനാധിപത്യ മാർഗ്ഗം ഉപേക്ഷിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മലയാളികളെ പരിഹസിക്കാനുള്ളതാണ്. ഇനിയുളള നാളുകളിലും ഇങ്ങനെയാണ് ക്രമസമാധാന നില ഭദ്രമാക്കാൻ പോകുന്നതെങ്കിൽ സി.പി.എം അതിന് വലിയ വില നൽകേണ്ടി വരുമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.