തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഒഴുകുന്ന കള്ളപ്പണത്തിന്‍െറ ഉറവിടം തേടി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്‍െറ ഭാഗമായി പൊ തുപ്രവര്‍ത്തകരുടെ ആദായനികുതി റിട്ടേണ്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ആരാഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ആദായനികുതിവകുപ്പിന് കത്തയച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് ശേഖരിക്കാനും നീക്കം ആരംഭിച്ചു.
വിവിധ കാലയളവില്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ബന്ധുക്കളും സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ പരിശോധിച്ച് വരുമാനസ്രോതസ്സ് കണ്ടത്തൊനാണ് വിജിലന്‍സിന്‍െറ നീക്കം. അതേസമയം, കൃത്യമായ നിര്‍ദേശമോ പട്ടികയോ നല്‍കാതെ വിവരങ്ങള്‍ കൈമാറാനാകില്ളെന്ന നിലപാടിലാണ് ആദായനികുതി വകുപ്പ്. ഇതുസംബന്ധിച്ച് വ്യക്തതതേടി അധികൃതര്‍ വിജിലന്‍സിന് കത്തയച്ചതായും സൂചനയുണ്ട്.
സ്വകാര്യബാങ്കുകളിലും നോണ്‍ബാങ്കിങ് ധനകാര്യസ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലും കള്ളപ്പണം വ്യാപകമാണെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്പെഷല്‍ സെല്ലുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാറിനുള്ളത്. അത് തുടരുന്നിടത്തോളം കാലം അഴിമതിക്കെതിരായി സാധ്യമായതെല്ലാം ചെയ്യും. പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരം അന്വേഷിക്കുന്നതുകൊണ്ട് ആരും ഭയപ്പെടേണ്ടതില്ല.
കള്ളപ്പണം ഉള്ളവര്‍ മാത്രം വിജിലന്‍സിനെ ഭയപ്പെട്ടാല്‍ മതിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. കഴിഞ്ഞസര്‍ക്കാറിന്‍െറ കാലത്ത് ഉന്നതപദവികള്‍ അലങ്കരിച്ചിരുന്ന ചില സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും വിജിലന്‍സ് നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.