മലപ്പുറം: സ്പോര്‍ട്സ് ക്വോട്ടയില്‍ പ്ളസ്വണ്‍ പ്രവേശത്തിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും സ്കൂളില്‍ എത്താനായില്ല. അധിക ക്വോട്ട നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കാത്തതാണ് ഇവര്‍ ദുരിതത്തിലാകാന്‍ കാരണം. സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളില്‍ കഴിയുന്ന 89 വിദ്യാര്‍ഥികളാണ് ക്ളാസില്‍ പോകാനാവാതെ പ്രയാസപ്പെടുന്നത്. ഹോസ്റ്റലില്‍ കായിക പരിശീലനവും ഭക്ഷണവും നല്‍കുന്നുണ്ടെങ്കിലും ക്ളാസില്‍ എത്താന്‍ കഴിയാത്തതിനാല്‍ കുട്ടികളുടെ ഭാവിയില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെടുമ്പോള്‍ വിദ്യാഭ്യാസവകുപ്പിന്‍െറ ഉത്തരവിറങ്ങാതെ ഒന്നും ചെയ്യാനാകില്ളെന്ന മറുപടിയാണ് ലഭിക്കുന്നത്.
വിവിധ കായിക വിഭാഗങ്ങളിലേക്കായി കഴിഞ്ഞ ഏപ്രിലില്‍ തന്നെ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. മേയില്‍ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശവും നല്‍കി. ഏകജാലകം വഴി മെറിറ്റില്‍ പ്രവേശം നേടിയവര്‍ക്ക് മാത്രമാണ് പ്ളസ്വണ്‍ പ്രവേശം ലഭിച്ചത്. ക്വോട്ടയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മറ്റ് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ പ്രവേശം നേടിയത്. എല്ലാവര്‍ഷവും ഇവര്‍ക്കായി ഹോസ്റ്റലുകള്‍ക്ക് സമീപത്തെ സ്കൂളുകളില്‍ അധികക്വോട്ട നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കാറുണ്ടായിരുന്നു. നേരത്തെതന്നെ കുട്ടികളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നതായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.