????????????????? ???????????????? ????????? ?????????

ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്‍െറ ജനദ്രോഹനയങ്ങള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അക്രമം അവസാനിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെയിടണം. കണ്ണൂരിലെ ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണ്. കണ്ണൂരില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതിനുപകരം കൊല്ളേണ്ടവരെ കൊല്ലട്ടേയെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രാഷ്ട്രീയകൊലകള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ കാട്ടുന്ന മൗനം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ഥപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഇരുവരും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ്. മോദിക്ക് പഠിക്കുന്ന പിണറായി കേന്ദ്രത്തിന്‍െറ തെറ്റായ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയുടെ മണ്ണായ ഗുജറാത്തില്‍പോലും ദലിതര്‍ക്ക് രക്ഷയില്ലാത്ത സാഹചര്യമാണ്. കേരളത്തിലും സ്ഥിതി ഭിന്നമല്ല. പാര്‍ട്ടി താല്‍പര്യം മാത്രം നോക്കുന്ന മുഖ്യമന്ത്രിയെയല്ല കേരളത്തിനു വേണ്ടത്. തുല്യനീതിയെന്ന ഉറപ്പ് നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് ഇതേവരെ സാധിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായനയങ്ങള്‍ മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അടിക്കടി ഇന്ധനവില വര്‍ധിപ്പിച്ച് വിലക്കയറ്റത്തിന് കേന്ദ്രം സാഹചര്യം സൃഷ്ടിക്കുമ്പോള്‍ അധികനികുതി ഒഴിവാക്കാതെ സംസ്ഥാന സര്‍ക്കാറും ജനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനദ്രോഹനടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. വര്‍ഗീയ അജണ്ടയുമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഗാന്ധിജിയെ ഇകഴ്ത്തുകയും ഗോദ്സെയെ പുകഴ്ത്തുകയും ചെയ്യുന്നു. ദലിത് പീഡനം വര്‍ധിച്ചു. അതിനെതിരെ ശക്തമായി നിലകൊള്ളുന്നെന്ന് അവകാശപ്പെടുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ജനദ്രോഹനയത്തിന്‍െറ കാര്യത്തില്‍ മോദി, പിണറായി സര്‍ക്കാറുകള്‍ ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജനദ്രോഹ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ബി.ജെ.പി ഭരണം കടപുഴക്കിയെറിയാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ടെന്ന കാര്യം വിസ്മരിക്കേണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.മ്യൂസിയം ജങ്ഷനില്‍നിന്ന് പ്രകടനമായാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് എത്തിയത്. മാര്‍ച്ച് രാജ്ഭവനുമുന്നില്‍ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റും ജനപ്രതിനിധികളും ഉള്‍പ്പെടെ നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനത്തില്‍ പങ്കെടുത്തു. ജനപ്രതിനിധികള്‍ക്കുപുറമെ കെ.പി.സി.സി -ഡി.സി.സി ഭാരവാഹികളും മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.