ഷൊർണൂർ: സൗമ്യവധത്തിൽ പ്രോസിക്യൂഷൻ പ്രതിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സൗമ്യയുടെ മാതാവ്. പ്രതി ഗോവിന്ദച്ചാമിക്കെതിരെ നിരവധി തെളിവുകൾ ഉണ്ടായിട്ടും പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ മൗനം പാലിച്ചു. ഗോവിന്ദച്ചാമിയുടെ ദേഹത്തുനിന്നും സൗമ്യയുടെ മുടിയും ലഭിച്ചിരുന്നു. ഇതിലപ്പുറം എന്ത് തെളിവാണ് കോടതിയിൽ ഹാജരാക്കാൻ കഴിയുക. സുപ്രീംകോടതിയിൽ എല്ലാ തെളിവുകളും നിരത്തിയിരുന്നു.
പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയതിന് ശേഷം തെളിവ് ചോദിക്കുന്ന നീതി തനിക്ക് മനസിലാകുന്നില്ലെന്നും സൗമ്യയുടെ മാതാവ് പറഞ്ഞു. ഹൈകോടതിയിൽ വാദിച്ച അഭിഭാഷകനെ സുപ്രീംകോടതിയിൽ നിയമിക്കാത്തതിലും വീഴ്ചയുണ്ടായെന്ന് സൗമ്യയുടെ മാതാവ് വ്യക്തമാക്കി.
സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി ഇന്ന് പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സൗമ്യയുടെ മാതാവിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.