തൃശൂര്‍: അധികാരത്തിലേറി നൂറുദിവസംകൊണ്ട് ഇത്രയേറെ ജനനന്മ ചെയ്ത സര്‍ക്കാര്‍ ഉണ്ടായിട്ടില്ളെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഓണത്തിനുമുമ്പ് 47 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതുമാത്രം മതി ഈ സര്‍ക്കാറിന്‍െറ ജനകീയ മുഖം മനസ്സിലാക്കാന്‍. ഇതൊന്നും തിരിച്ചറിയാതെ കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപമുന്നയിച്ച് നടക്കുകയാണ്. എന്‍.സി.പി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നൂറുദിവസത്തിനകം എന്ത് ചെയ്തുവെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു എന്നാണ് മറുപടി. അതൊന്നും അറിയാതെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. യു.ഡി.എഫ് മന്ത്രിസഭാംഗമായിരുന്ന കെ. ബാബുവിനെതിരായ വിജിലന്‍സ് നടപടിയെക്കുറിച്ച് പ്രതികരിക്കാത്ത കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പൊയ്മുഖം അഴിഞ്ഞുവീണുവെന്നും ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ടി.പി. പീതാംബരന്‍ മാസ്റ്റര്‍, ജിമ്മി ജോര്‍ജ്, സുല്‍ഫിക്കര്‍, അഡ്വ. ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്‍റുമാരായ ടി. ഗോപിനാഥ്, പി.കെ. രാജന്‍ മാസ്റ്റര്‍തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന കണ്‍വെന്‍ഷന്‍ അടുത്തമാസം മൂന്നിന് കോഴിക്കോട്ട് ചേരും. ദേശീയ പ്രസിഡന്‍റ് ശരത് പവാര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.