തൊടുപുഴ: ന്യൂസ് ഫോട്ടോഗ്രാഫര്‍ വഴിത്തല മനച്ചിരിക്കല്‍ എം.ആര്‍ നന്ദകുമാര്‍ (53) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ മൂന്നിനോടെ എറണാകുളം അമൃതാ ആശുപത്രിയിലായിരുന്നു മരണം. സദ് വാര്‍ത്ത, ഇന്‍ഡ്യന്‍ കമ്മ്യൂണിക്കേറ്റര്‍ ദിനപത്രങ്ങളില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. മാധ്യമം, മാതൃഭൂമി, ഇക്കണോമിക് ടൈംസ്, ഇന്‍ഡ്യാ ടുഡെ എന്നിവക്കായി നിരവധി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. വഴിത്തല സീക്കൊ ക്ളബിന്‍്റെ സെക്രട്ടറിയും വൈസ് പ്രസിഡന്‍്റുമായിരുന്നു. ഗ്രീന്‍ എര്‍ത്ത് മൂവ്മെന്‍റ് സെക്രട്ടറിയായിരുന്നു.
മറയൂര്‍ ചന്ദനവനത്തിലൂടെ പ്രമുഖ സ്വകാര്യ വ്യക്തി റോഡ് നിര്‍മ്മിച്ച ഹൈകോടതിയിലെ കേസിലെ ഹരജിക്കാരന്‍ നന്ദകുമാറായിരുന്നു. ഏറെ വിവാദം ഉയര്‍ത്തിയതായിരുന്നു റോഡ് നിര്‍മ്മാണം. പരേതരായ എം.ജി രാമകൃഷ്ണന്‍ നായരുടെയും നെടുങ്ങാട്ട് സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: ആനിക്കാട് സുഭദ്രവിലാസം വീട്ടില്‍ സ്മിത. മക്കള്‍: ഗൗരിനന്ദന(പ്ളസ്ടു വിദ്യാര്‍ഥിനി, സെന്‍്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍്ററി സ്കൂള്‍, വഴിത്തല). ഗോവര്‍ധന്‍(കോടിക്കുളം ഗ്ളോബല്‍ പബ്ളിക്ക് സ്കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ശശിധരന്‍ നായര്‍(റിട്ട.ഹെഡ്മാസ്റ്റര്‍), ഉദയകുമാര്‍(റിട്ട.ബി.ഡി.ഒ), ലളിത, പദ്മിനി, തങ്കമണി. സംസ്ക്കാരം ഇന്ന് മൂന്നിന് വഴിത്തലയിലെ വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.