തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷന്‍ ഓഫിസ് സെക്രട്ടേറിയറ്റ് അനക്സില്‍ തന്നെ വേണമെന്ന നിലപാടിലുറച്ച് ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. അതേസമയം, തനിക്ക് അനുവദിച്ച ഒൗദ്യോഗികവസതിയായ കവടിയാര്‍ ഹൗസിലേക്ക് അദ്ദേഹം ഞായറാഴ്ച താമസം മാറുകയും ചെയ്തു.
ഒൗദ്യോഗികവസതിയില്‍ തന്നെ കാണാനത്തെിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഓഫിസ് സംബന്ധിച്ച നിലപാട് വി.എസ് വ്യക്തമാക്കിയത്. ഓഫിസ് സെക്രട്ടേറിയറ്റില്‍ വേണമെന്നും എന്നാലേ പ്രവര്‍ത്തനം ശരിയായരീതിയില്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറുമായുള്ള ചര്‍ച്ചയിലൂടെ ഇക്കാര്യത്തില്‍ നിലനില്‍കുന്ന പ്രശ്നത്തിന് പരിഹാരംകാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു കവടിയാര്‍ ഹൗസിലേക്കുള്ള മാറ്റം. ഭാര്യ വസുമതിയും മകന്‍ വി.എ. അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു. താമസം മാറ്റം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരവും ഒരുക്കിയിരുന്നു. എല്ലാമലയാളികള്‍ക്കും മലയാളി ഇതര ജനവിഭാഗങ്ങള്‍ക്കും തന്‍െറ അഭിവാദനവും അദ്ദേഹം ആശംസിച്ചു.
നേരത്തെ സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടില്‍ ഓഫിസ് നല്‍കാമെന്നാണ് സി.പി.എം നേതൃത്വം വി.എസിനെ അറിയിച്ചത്. എന്നാല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ കമീഷന്‍െറ ഓഫിസ് ഐ.എം.ജിയിലാവുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തന്‍െറ അതൃപ്തി അറിയിച്ച് വി.എസ് കത്ത് നല്‍കിയിരുന്നു. പേഴ്സനല്‍ സ്റ്റാഫായി നിര്‍ദേശിച്ച് നല്‍കിയ പട്ടികയില്‍നിന്ന് രണ്ടുപേരുകള്‍ സി.പി.എം നേതൃത്വം വെട്ടുകയും ചെയ്തു. ഓഫിസ് കാര്യത്തില്‍ പിന്നാക്കമില്ളെന്ന് ആദ്യമായി പരസ്യമായി വി.എസ് വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ നിലപാടാവും ഇനി നിര്‍ണായകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.