തിരുവനന്തപുരം: വിദ്യാര്‍ഥി പ്രവേശ നടപടികള്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദുചെയ്ത അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവ ഒടുവില്‍ വഴിക്കുവരുന്നു. ഓണ്‍ലൈന്‍ അപേക്ഷാസൗകര്യം ഒരുക്കാത്തതിനാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശ നടപടി ജയിംസ് കമ്മിറ്റി റദ്ദുചെയ്തത്. 19 വരെ അപേക്ഷിക്കാന്‍ സമയം നല്‍കിയിട്ടും സെപ്റ്റംബര്‍ ആറിനുതന്നെ ഓണ്‍ലൈന്‍ അപേക്ഷാസൗകര്യം അവസാനിപ്പിച്ചതിനത്തെുടര്‍ന്നായിരുന്നു കരുണ കോളജിനെതിരായ നടപടി.
ഇതില്‍ കരുണ മെഡിക്കല്‍ കോളജ് ഓണ്‍ലൈന്‍ അപേക്ഷാസൗകര്യം ഒരുക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഓണ്‍ലൈന്‍ അപേക്ഷാസൗകര്യം ഒരുക്കുമെന്ന് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ശനിയാഴ്ച കമ്മിറ്റി പരിശോധിക്കും. 19 വരെ ഓണ്‍ലൈന്‍ അപേക്ഷാസൗകര്യം അനുവദിക്കാന്‍ നിര്‍ദേശിച്ച് രണ്ട് കോളജുകള്‍ക്കും കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. നേരത്തേ ഈ കോളജുകളില്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കണം.
അതേസമയം ഗോകുലം, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ സ്വാശ്രയ കോളജുകളും ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അപേക്ഷകരുടെ പട്ടികയും നിരസിച്ച അപേക്ഷകരുടെ വിവരവും അന്തിമ പട്ടികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് അപേക്ഷകരുടെ പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്.
നിരസിച്ച അപേക്ഷകളുണ്ടെങ്കില്‍ അവയുടെ വിവരവും അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചിട്ടില്ല. സമാന ന്യൂനതകള്‍ ഗോകുലം മെഡിക്കല്‍ കോളജിന്‍െറ പ്രവേശ നടപടികളിലും ജയിംസ് കമ്മിറ്റി കണ്ടത്തെിയിട്ടുണ്ട്. ശനിയാഴ്ചയോടെ വിവരങ്ങള്‍ പൂര്‍ണമായും പ്രസിദ്ധീകരിച്ചില്ളെങ്കില്‍ രണ്ട് കോളജിനും കമ്മിറ്റി നോട്ടീസ് നല്‍കും.
അതേസമയം, വിവിധ കോളജുകള്‍ പ്രസിദ്ധീകരിച്ച അപേക്ഷകരുടെ പട്ടികയില്‍ അപാകതകളുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിച്ച അപേക്ഷകള്‍ തള്ളിയതായാണ് ആരോപണം. അനര്‍ഹര്‍ക്ക് പ്രവേശം നല്‍കാന്‍ കോളജുകള്‍ ബോധപൂര്‍വം റാങ്കില്‍ മുന്നില്‍ നില്‍ക്കുന്ന കുട്ടികളുടെ അപേക്ഷ തള്ളുകയാണെന്നാണ് പരാതി. നീറ്റ് റാങ്ക് പട്ടിക അട്ടിമറിക്കുന്നതാണ് കോളജുകളുടെ നടപടിയെന്നാണ് ആക്ഷേപം.
അപേക്ഷ തള്ളിയത് ഉള്‍പ്പെടെയുള്ള പരാതികള്‍ ബന്ധപ്പെട്ട കോളജുകള്‍ക്കും കമ്മിറ്റിക്കും നല്‍കാമെന്ന് ജസ്റ്റിസ് ജയിംസ് അറിയിച്ചു. ലഭിക്കുന്ന പരാതികളില്‍ ബന്ധപ്പെട്ട കോളജുകളുടെ വിശദീകരണംകൂടി തേടിയശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.